ഓർമ്മിച്ചിടും നിന്നെയെന്നുമെൻ സോദരാ
ആപത്തിലന്നു താങ്ങായകരങ്ങൾക്കായ്
തൻ സോദരർ തൻ വിഷമകാലത്തിലന്നാ-
ശ്വാസമായ് വന്ന നിൻ സ്നേഹ സാന്ത്വനം
ആരുമില്ലാത്തവനെന്നു നിനച്ചു ഞാൻ
കേഴുന്ന നാളിലെനിക്കായ് പൊരുതി നീ
ആശ്രയമില്ലാത്തൊരായിരങ്ങൾക്കായി
ചോരയൂറ്റിത്തന്ന നിൻ ദയാവായ്പ്പുകൾ
കെട്ട കാലത്തിലും നന്മ വറ്റാത്തവരീ-
ഭൂവിലുണ്ടെന്നു കാണിച്ചു തന്നു നീ
ഇല്ല ഞങ്ങൾക്കില്ല തെല്ലുമിന്നർഹത
നിൻ നൻമകൾ തൻ ഫലമാസ്വദിക്കുവാൻ
ഈ ലോക മോഹങ്ങളിൽ പെട്ടു നിന്നിലേ
നൻമകൾ വറ്റാതെ കൂട്ടിയോ ദൈവങ്ങൾ
നൻമ നിറഞ്ഞൊരാ സദ്ജനങ്ങൾക്കായി -
ട്ടുണ്ടാവുമേറെയൊഴിവിന്നു സ്വർഗ്ഗത്തിൽ
എങ്കിലുമൊട്ടും മനസ്സലിവില്ലാത്ത
ദൈവങ്ങളോടെനിക്കുണ്ടു പരിഭവം
കാത്തിരുന്നോരാക്കുരുന്നിനേക്കാണുവാൻ
നൽകിയില്ലാ തെല്ലു നേരം അവന്നു നീ
ഇത്ര തിടുക്കമിതെന്തേ നിനക്കിന്നു
നഷ്ടമായോ നിൻ സഹിഷ്ണുതാ ഭാവവും
എങ്ങോ മറഞ്ഞുവോ നിന്നിലേ നൻമയും
മർത്യനോടൊത്തു നിൻ വാസമോ കാരണം
തൻ പ്രിയനായന്ത്യ ചുംബനമേകുവാ
നാവാതെ കേഴുമെൻ സോദരീ നിൻ മുഖം
ഇല്ല മറക്കുവാനാവില്ലെനിക്കെൻ്റെ
ജീവശ്വാസം വിട്ടകന്നിടും നാൾ വരേ....
നെഞ്ചു പിളർത്തുന്ന നൊമ്പരത്തോടെഞാ-
നേ കിടാമിന്നു നിനക്കു യാത്രാ മൊഴി
എങ്കിലും നീ ചെയ്ത നൻമകൾ തന്നിലൂ
ടുണ്ടാവുമെന്നിൽ ജ്വലിക്കുമൊരോർമ്മയായ്

നന്നായിരിക്കുന്നു സിബി.ഈ കെട്ട കാലത്തിൻ്റെ നേർക്കാഴ്ച്ചകൾ തുറന്നു കാണിക്കാനുള്ള ആ മനസിനെ അഭിനന്ദിക്കുന്നു.
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂനന്ദി വിനോദ്,ചുമ്മാ ഓരോ സാഹസങ്ങൾ
ഇല്ലാതാക്കൂനന്ദി സിന്ധു,വെറുതെ എന്തെങ്കിലും എഴുതാൻ ഒരു ശ്രമം ..അത്രമാത്രം
മറുപടിഇല്ലാതാക്കൂകവിതയിലാണ് ഭ്രമം..... നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂചുമ്മാ ...😇😀
മറുപടിഇല്ലാതാക്കൂ