2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ദുബായ് - സജി ജോസഫ്

                                   



 ഏറെ നാളത്തെ നിരന്തര ശ്രമങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഒടുവിലാണ് ഈ അവസരം കൈവന്നിരിക്കുന്നത്. അതിന്റെ ഒരു ത്രില്ല് വിവരാണാധീതമാം വിധം മനസ്സിനെ അന്ധാളിപ്പിക്കുന്നുണ്ട്.

അതീവ രഹസ്യസ്വഭാവമുള്ള ഈ കൂടിക്കാഴച തന്റെ മാധ്യമ പ്രവർത്തന ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ തന്നെയായിരിക്കും

യഥാർത്ഥത്തിൽ പമേല എന്ന ബ്രിട്ടീഷ് കാരിയായ സുഹൃത്തിനോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു... കഴിഞ്ഞ ഒരു വർഷമായി അവൾ എനിക്കു വേണ്ടി ഇങ്ങനെ ഒരവസരം തരപ്പെടുത്താൻ പരിശ്രമിക്കുകയായിരുന്നു. ദുബായിയിലുള്ള അവരുടെ ചില ഉന്നതമായ ബന്ധങ്ങൾ ഉപയോഗിച്ചാണ് സാധിച്ചെടുത്തത്.

"വില്ലി ഭായ്"... എന്ന ചുരുക്കപ്പേരിൽ തന്റെ സാമ്രാജ്യത്തിൽ പരക്കെ അറിയപ്പെടുന്ന "വിൽഫ്രഡ് ഡിക്രൂസ്"..... ദുബായ് കേന്ദ്രമാക്കി  "മാംസ കച്ചവട" ത്തിന്റെ മൊത്തവ്യാപാരം നടത്തുന്ന... "സെക്സ് ട്രേഡിങ്ങി" ലൂടെ മില്ല്യനെയറായി മാറിയ അതികായൻ... ശതകോടീശ്വരൻമാരായ ബിസിനസ്സ് കാരുടെയും, രാഷ്ട്രീയക്കാരുടെയും, സെലിബ്രറ്റികളുടെയും ഒക്കെ ഇഷ്ട തോഴൻ... ലോകത്തിലെ വിവിധ രാജ്യങ്ങളിൽ.... നെയ്തെടുത്ത സെക്സ് റാക്കറ്റിലൂടെ എവിടെയും എപ്പോഴും പെൺ ശരീരം വിൽക്കാൻ കഴിവുള്ള ലോകോത്തര ' പിംപ്....

വില്ലി ഭായ് അറിയാതെ യു എ യി യുടെ ചുവന്ന കമ്പോളത്തിൽ ഒരു സ്ത്രീ ശരീരവും ക്രയവിക്രയം ചെയ്യപ്പെടുന്നില്ല.

ദുബായ് നഗരത്തിലെ ഏതോ ഇരുണ്ട മൂലയിലെ സിംഹാസനത്തിലിരുന്നു കൊണ്ട്... സെക്സ് ട്രേഡിങ്ങിന്റെ വേൾഡ് വൈഡ് നെറ്റ് വർക്ക് നിയന്ത്രിക്കുകയും... ചെറുതും വലുതുമായ ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച്  "ഇരകളെ" ഇറക്കുമതിയും കയറ്റുമതിയും ചെയ്ത് കോടികൾ കൊയ്യുന്ന ഉപജാപങ്ങളുടെ രാജകുമാരൻ....

ദുബായ്... എന്ന സ്വപ്ന നഗരം!!!! രാപ്പകലുകളറിയാതെ ചലിക്കുന്ന ലോകത്തിന്റെ വാണിജ്യ തലസ്ഥാനം... ഭാഷ വേഷഭൂഷാധികൾക്കതീതമായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ ഒന്നിച്ചു പാർക്കുന്ന സങ്കരസംസ്ക്കാര ചാരുത... അംബര ചുംബികളും.... കുതൂഹലങ്ങളുമായ ആകാശ സൗധങ്ങൾ... നീല മേലാപ്പിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഉയർന്നു നിൽക്കുന്ന 'ബുർജ് ഖലീഫ' എന്ന വാസ്തുശിൽപ്പകലാ വിസ്മയം...

ദുബായ് നഗരത്തെ രണ്ടു ഭാഗങ്ങളായി വിഭജിച്ചു കൊണ്ടൊഴുകുന്ന 'ദുബായ് ക്രീക്ക്'... എന്ന ജലപാത... റാഷിദ് തുറമുഖത്തു നിന്നും ആരംഭിച്ച് റാസ് അൽ ഖോർ വരെ നീണ്ടുകിടക്കുന്ന കൊച്ചു നദി... നദീ തീരത്ത് വളർന്ന നഗരത്തിന്റെ മനോഹരമായ മറ്റൊരു മുഖം... ലണ്ടൻ നഗരത്തിന് തെംസ് നദി പോലെ... കെയ്റോ നഗരത്തിന് നൈൽ പോലെ... പാരീസിന് സെയിൽ നദി പോലെ... ദുബായിക്ക് മനോഹാരിതയേകുന്ന 'ദുബായ് ക്രീക്ക്'...... പിന്നെ മനുഷ്യ നിർമ്മിതികളായ 'അറ്റ്ലാന്റീസ് ... പാം ദ്വീപുകൾ.....

മലയാളിയെയും പണക്കാരനാക്കിയ മഹാനഗരം..... ഈ മോഹന തീരത്തണഞ്ഞവരിൽ ജീവിതത്തിൽ നേടിയവരും.... നേടാത്തവരും.... ജീവിതം ഇവിടെ ഹോമിച്ചു തീർക്കുന്നവർ അസംഖ്യം... സ്വപ്ന സാഫല്ല്യമടഞ്ഞവർ ഏറെ... ഉയരെ പറന്ന് പിന്നീട് ചതിക്കുഴികളിലേക്ക് ആഞ്ഞ് പതിച്ച് തകർന്നടിഞ്ഞ മറ്റൊരു കൂട്ടർ.....

ഈ നഗരം ഒരു 'മായക്കാഴ്ച' യാണ്... ആരെയും മയക്കാൻ പോന്ന വശീകരണ മന്ത്രം മനസ്സിൽ  ഒളുപ്പിച്ച് കാത്തിരിക്കുന്ന അലസ മദാലസ...

വളരാനും.... തളരാനും ഇവിടെ അവസരങ്ങളുണ്ട്.... ഈ നഗരത്തിൽ പണം കൊടുത്താൽ ലഭിക്കാത്തതായി ഒന്നുമില്ല.... ലൗകീക സുഖങ്ങുടെ പറുദീസ.

രാത്രിയുടെ മഞ്ഞ വെളിച്ചത്തിൽ ഒരു അഭിസാരികയെപ്പോലെ ഇവൾ അണിഞ്ഞൊരുങ്ങും... സർവ്വാഭരണവിഭൂഷിതയായി.... അത്തറും സെന്റും പൂശി... ഊദ് പുകച്ച്... അവൾ മാടി വിളിയ്ക്കും.... കീശ നിറയെ കാശുമായി വരുന്നവർ... ഒടുവിൽ കാലിക്കീശയുമായി മടങ്ങും... രക്തം ഊറ്റി കുടിക്കുന്ന രക്ഷസ്സായും അവൾ മാറും....

വിൽഫ്രഡ് ഡിക്രൂസുമായുളള അഭിമുഖത്തിന് സമയം അനുവദിച്ചു എന്നറിയിച്ചു കൊണ്ടുള്ള പമേല യുടെ ഫോൺ കോൾ ഇന്നലെ രാത്രിയാണ് ലഭിച്ചത്.... കുറെ നാളുകളായി കാത്തിരുന്ന അവസരം... ഒരിക്കലും ലഭിക്കുമെന്ന് കരുതിയില്ല കാരണം അയാളെപ്പോലെ ഒരാളെ കാണുവാൻ സാധിക്കുന്നത് പ്രയാസമുള്ള കാര്യമാണ്... രാത്രിയുടെ രാജാക്കൻമാരായ അവർ പകൽ വെട്ടത്തിൽ വരാറില്ലല്ലോ.... ഇന്നേവരെ തന്റെ ഐഡിന്റിറ്റി വെളിപ്പെടുത്താൻ വിൽഫ്രഡ് ഡിക്രൂസ് ഒരു മാധ്യമ പ്രവൃത്തകന്റെ മുൻപിലും വന്നിട്ടില്ല.

" ഞാൻ വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചെടുത്തതാണ്.... പാഴാക്കരുത്"... പമേല പ്രത്യേകം ഓർമ്മിപ്പിച്ചു.

ഒരാഴ്ച മുൻപേ തീയതിയും സമയവും അറിയിച്ചിരുന്നു... സ്ഥലം പറഞ്ഞിട്ടില്ല.... വണ്ടി അവർ അയക്കും.... എന്റെ കൃത്യമായ താമസ സ്ഥലം അവർ നേരത്തെ തന്നെ സ്കെച്ചു ചെയ്തു. ഒരാഴ്ചയോളം അവരുടെ ആളുകൾ എന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു... എന്റെ വരവു പോക്കുകൾ, ഞാൻ ബന്ധപ്പെടുന്ന ആളുകൾ അങ്ങനെ പലതും.... അവരുടെ ആളുകൾ എന്നെ 'ഷാഡോ' ചെയ്യുകയായിരുന്നു. അവർ ചില നിബന്ധനകൾ മുന്നോട്ട് വച്ചിരുന്നു. തനിയെ വരാൻ പാടുള്ളൂ... ഫോട്ടോയോ.. വീഡിയോയോ അനുവദിക്കില്ല... ഒരു ഡയറിയും പേനയും മാത്രമെ കൈവശം വയ്ക്കാവൂ.... മൊബൈൽ കൈയ്യിൽ പാടില്ല.... 

കൂടിക്കാഴ്ച അനുവദിച്ചിരുന്ന ദിവസത്തിന് മൂന്ന് ദിവസങ്ങൾക്ക് മുൻപേ അവർ എന്നെ അവരുടെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടുപോയി... എന്റെ കൈയ്യിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങിയെടുത്തു. അത്രമാത്രം ശക്തമായിരുന്നു അയാളുടെ ബന്ധങ്ങൾ.... അതിലേറെ നിഗൂഡമായിരുന്നു അയാളുടെ സഞ്ചാരപഥങ്ങൾ....

പിറ്റേന്ന് വെള്ളിയാഴചയായിരുന്നു... രാവിലെ ഒൻപത് മണിക്ക് റെഡിയായിരിക്കാൻ തലേ രാതി തന്നെ അറിയിച്ചിരുന്നു.

അന്നു രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല..

'വില്ലി ഭായ്' ...... ഒരു ഇരുണ്ട ലോകത്തിന്റെ അധിപൻ.... മലയാളിയാണെന്ന് കേട്ടിട്ടുണ്ട്...കൂടുതൽ ഒന്നും അറിയില്ല.

പറഞ്ഞിരുന്നത് പോലെ രാവിലെ ഒൻപത് മണിക്ക് തന്നെ ഡ്രൈവർ വന്നു... ആഫ്രിക്കൻ വംശജനായ ഒരാൾ... കൂടെ ഉക്രൈൻ കാരനായ ഒരാളു കൂടി ഉണ്ടായിരുന്നു. ഒരു കറുത്ത ' ലാൻഡ് ക്രൂയിസറിൽ' ഞങ്ങൾ പുറപ്പെട്ടു.

ഞാൻ അവരുടെ പേരുകൾ ചോദിച്ചു.

" വി ഡോൻഡ് ഹാവ് എനി റിയൽ ഐഡിന്റിറ്റി.... യു ക്യാൻ കോൾ... മി മൈക്കിൾ... ആൻഡ് ഹി ഈസ്... കമിലിയോ.... അയാൾ ചെറുകെ ചിരിച്ചു കൊണ്ട് പറഞ്ഞു.

വണ്ടി ഓടിക്കൊണ്ടിരുന്നു, എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു.  വില്ലി ഭായിയെപ്പോലെ ഒരാളെ കാണാൻ പോകുന്നതിലുള്ള ഒരു അങ്കലാപ്പ് മനസ്സിനുണ്ടായിരുന്നു. ചിന്നിച്ചിതറിയ ചിന്തകളെ ഏകോപിപ്പിച്ച് മനസ്സ് ഏകാഗ്രമാക്കാൻ നന്നേ പാടുപെട്ടു.

അറ്റ്ലാന്റീസ്..... പാം ഐലൻഡിലേക്ക് വണ്ടി കടന്നു..... അത്യാഡംഭരമായ ഒരു ഹോട്ടലിന് മുൻപിൽ വണ്ടി നിന്നു.... നാമമാത്രമായ വസ്ത്രം ധരിച്ച രണ്ടു സുന്ദരികളായ പെൺകുട്ടികൾ അടുത്തേക്ക് വന്ന് ഒരു ബൊക്കെ തന്നുകൊണ്ട് വിഷ് ചെയ്തു.... പിന്നെ കടലി'നടിയിലുള്ള ' അണ്ടർ വാട്ടർ സ്യൂട്ട് ' കളിൽ ഒന്നിലേക്ക് അവർ എന്നെ ആനയിച്ചു.... അവർ തിരിച്ചു പോയി .....

എന്റെ കൂടെ വണ്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേർ മുറിയിലേക്ക് കടന്നുവന്നു... വാതിൽ അടഞ്ഞു....

" പ്ലീസ് സ്ട്രിപ്പ് ഓഫ് യുവർ ക്ലോത്‌സ്സ് ഇൻക്ലൂഡിങ്ങ് അണ്ടർവെയർ"... അവർ ആവശ്യപ്പെട്ടു.

ധരിച്ചിരുന്ന ജീൻസും, ടീ ഷർട്ടും , പുൾ ഓവറും, അണ്ടർവെയറും ഊരി മാറ്റി. മെറ്റൽ ഡിറ്റക്ടർ പോലെ ഒരു സാധനം കൊണ്ട് ശരീരം അരിച്ചു പെറുക്കി... ഉള്ളം കാൽ മുതൽ നെറുക വരെ പരിശോധിച്ചു. കൈ നഖങ്ങൾ വരെ അവർ ശ്രദ്ധിച്ചിരുന്നു... ഷൂസും സോക്സും എല്ലാം....

ആദ്യം ഒന്നു ഭയന്നെങ്കിലും.... പിന്നീട് ആത്മസംയമനം വീണ്ടെടുത്തു... എന്റെ മുഖം ഭയചകിതമായതു കൊണ്ടാവാം , അവരിൽ ഒരാൾ പറഞ്ഞു...

" പ്ലീസ് ഡോൺഡ് ബി അപ് സെറ്റ് ഓർ സ്കെയേർഡ്... ദിസ് ഈസ് ജസ്‌റ്റ് ഫോർ ദി ഫോർമാലിറ്റിസ് ടു ബി കംപ്ലീറ്റഡ് റ്റു മീറ്റ് ബോസ്"....

" ഇറ്റ്സ് ഓകെ"... ഞാൻ ചിരിച്ചു.

പിന്നീട് വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. വാച്ച്, കണ്ണട, എല്ലാം അഴിച്ചു വാങ്ങി... ഫോൺ മൂന്ന് ദിവസം മുൻപ് തന്നെ വാങ്ങിയിരുന്നു.

നേരത്തെ പറഞ്ഞിരുന്നതു പോലെ ഒരു ഡയറിയും പേനയും കൈയ്യിൽ തന്നു. കാത്തിരിക്കാൻ പറഞ്ഞു അവർ പുറത്തേക്ക് പോയി.

കടലിനടിയിലെ ആ കൊട്ടാരം എന്നെ അത്ഭുതപ്പെടുത്തി... ആ മായാ ലോകം എന്നെ അമ്പരിപ്പിച്ചു..… എന്റെ കണ്ണുകളെ അത് വിസ്മയിപ്പിച്ചു... വെള്ളത്തിനടിയിൽ ഇരിക്കുന്നതു പോലെ.... ചുറ്റും വലിയ സ്രാവുകളും... തെരണ്ടിയും... മറ്റ് പല തരത്തിലുള്ള വലിയ മീനുകൾ ഇര തേടുന്നു.... ബെഡ്ഡിൽ കിടന്നുകൊണ്ട് അവയെ കൈ നീട്ടി തൊടാവുന്ന അകലത്തിൽ.... മീനുകൾ ഗ്ലാസ്സ് പോലുള്ള ഭിത്തിയിൽ തട്ടി തിരിച്ചു പോകുന്നു....

വാതിൽ തുറന്ന് അവർ പിന്നേയും അകത്തേക്ക് വന്നു..... പിറകെ വരാൻ ആവശ്യപ്പെട്ടു..... 

മറ്റൊരു വലിയ സ്യൂട്ട് റൂമിന്റെ വാതിൽ തുറക്കപ്പെട്ടു,  അകത്തേക്ക് പ്രവേശിച്ചു. ആദ്യം കണ്ടതിലും വ്യത്യസ്ഥമായ മറ്റൊരു ലോകം... അത്യാഡംഭരമായ  രാജകീയ ഇരിപ്പിടങ്ങളും പരവതാനികളും... അതിവിശാലമായ വിസിറ്റിങ്ങ് റൂം... മുകളിലും താഴെയും പാർശ്വങ്ങളിലും കടൽ.... തലയ്ക്ക് മീതെ വമ്പൻ ശ്രാവുകൾ നീന്തി തുടിയ്ക്കുന്നു... എന്തൊരു വിസ്മയ കാഴ്ചയാണിത്.... ഇരിക്കാൻ പറഞ്ഞ് കൂടെ വന്നവർ മുറി വിട്ട് പോയി.... ശ്വാസം അടക്കിപ്പിടിച്ച് ഞാൻ ഇരുന്നു, ഹ്രദയം പെരുമ്പറ മുഴക്കുന്നു.... നിർണ്ണായകമായ ചില നിമിഷങ്ങൾ കടന്നുപോയി.... മുറിയുടെ മേലാപ്പിൽ ഒരു വലിയ മത്സ്യം തന്നെ നോക്കിക്കൊണ്ട് നിൽക്കുന്നു.

പെട്ടെന്ന് ഉൾ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നു... കറുത്ത സ്യൂട്ട് നുള്ളിൽ 'ബർബറി പോളോ' യുടെ ഷർട്ട്.... കൈയ്യിൽ ' ഐസ്ഡ് റോളക്സ് ' വാച്ച്.... വെളുത്ത് മെലിഞ്ഞ് നീണ്ട.... തോളറ്റം വളർത്തിയ വെളുത്തതും കറുത്തതുമായ മുടി.... നല്ല വെളുത്ത താടി... മെല്ലെ എന്റെ അരികിൽ വന്നു നിന്നു... കരം ഗ്രഹിച്ചു.... അയാളുടെ കൈകൾക്ക് ഉരുക്കിന്റെ കാഠിന്യം...

" ഹെല്ലോ... മിസ്റ്റർ എഡിസൺ.... അയാം വിൽഫ്രഡ്.... പീപ്പിൾ കോൾ മീ വില്ലി ഭായ്.... വെൽക്കം ടു മൈ ഡെർട്ടീ ഡെൻ."... വിടർന്ന ചിരിയോടെ എന്നെ സ്വാഗതം ചെയ്തു.... പ്ലീസ് ബി സീറ്റഡ്...

യാന്ത്രീകമായി ഞാൻ അയാളുടെ മുൻപിൽ ഇരുന്നു പോയി.... ഒരു നിമിഷം ഞാൻ അയാളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി... കൂട്ടു പുരികങ്ങൾക്ക് കീഴെ കുറുകിയ കണ്ണുകൾ... തവിട്ട് നിറത്തിലുള്ള കൃഷ്ണമണികൾ.... കൊത്തിവലിക്കുന്ന നോട്ടം.... ആജ്‌ഞാ ശക്തിയുള്ള ആ കണ്ണുകളിലെ വന്യമായ നിഗൂഡത..... അയാളും ഇരുന്നു.....

ഒരു നിമിഷത്തെ എന്റെ പതർച്ച മാറ്റി ഞാൻ തിരിച്ചു വന്നു...

" ഹെല്ലോ വില്ലി ഭായ്.... ദിസ് ഈസ് ക്വയറ്റ് സർപ്രൈസ് ടു അലൗ മി ടു സീ യു.... ഐ നെവർ എക്സ് പെറ്റഡ് സച്ച് ആൻ ഓപ്പർച്യൂണിറ്റി.. ഹൗ ആർ യു"?...

" ഐ ആം ക്വയറ്റ് ഫൈൻ മൈ ഫ്രണ്ട്"...

ഞാൻ അയാളെ അടിമുടി ഒന്നു നോക്കിക്കാണുകയായിരുന്നു...

ആരെയും ആകർഷിക്കുന്ന വ്യക്തിത്വം.

" വൈ യു ലുക്ക് മീ ലൈക്ക് ദിസ്"?. ചെറു ചിരിയോടെ അയാൾ ചോദിച്ചു.

" നത്തിംങ്ങ്... ഇൻ ഫാക്ട് ദിസ് ഈസ് ദ വെരി ഫസ്റ്റ് ടൈം അയാം മീറ്റിംങ്ങ് ആൻ അണ്ടർ വേൾഡ് പേഴ്സണാലിറ്റി ലൈക് യു ഇൻ മൈ ലൈഫ്".... ഞാൻ പറഞ്ഞു.

ഹ...ഹ...ഹ... അയാൾ പൊട്ടിച്ചിരിച്ചു...

" വെരി നൈസ് ടു ഹിയർ ഫ്രം യു സച്ച് എ കമെൻന്റ്.... അയാം എ ഗൈ ഹു ലൈക്സ് ടു ലീവ് ഇൻ ഡാർക്ക്നസ് ഒൺലി.. ബിക്കോസ് മൈ പ്രൊഫെഷൻ ഈസ് അലൗ മി റ്റു പെർഫോം ഇൻ ഡാർക്ക്നസ്"....

പെട്ടെന്നാണ് ഞാൻ അയാളുടെ സ്യൂട്ടിന്റെ വലതു ഭാഗത്ത് മുകളിലായ് ധരിച്ചിരുന്ന ബാഡ്ജ് ശ്രദ്ധിച്ചത്... ഐ പിരമിഡിന്റെ ലോഗോ.... 'കറുത്ത' ശക്തിയുടെ അടയാളം...

" ഓ കെ ദെൻ വാട്ട് വുഡ് യു ലൈക്ക് ടു ഡ്രിംഗ് "?...

കോഫി പറഞ്ഞു , സംസാരം തുടർന്നു..

" സോ... മിസ്റ്റർ എഡിസൺ... വി ക്യാൻ കൺടിന്യൂ ഇൻ അവർ മദർ ടംങ്ങ് മലയാളം.... ഈഫ് യു വാൻട്... സിൻസ് വി ബോത്ത് ആർ ഫ്രാം സെയിം പ്ലേസ്"... അയാൾ തടർന്നു

" അറിയാം.... കുറെയൊക്കെ ഞാൻ കേട്ടിട്ടുണ്ട്.... പലതും പുറത്ത് നിന്ന് അറിയാനും ശ്രമിച്ചിരുന്നു.... പക്ഷ കാര്യമാത്രപ്രസകതമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല"... ഞാൻ തുടക്കമിട്ടു .....

" ഫോർട്ട് കൊച്ചീ ക്കാരനാണല്ലേ"?...

" യെസ് ബെയ്സിക്കിലി ഫ്രം ഫോർട്ട് കൊച്ചിൻ ... പത്താമത്തെ വയസ്സിൽ മംഗലാപുരത്തേക്ക് പറിച്ചു നട്ടു".... അയാൾ തുടർന്നു.

ഒരു ആംഗ്ലോ ഇൻഡ്യൻ കുടുംബത്തിൽ ജനിച്ച വിൽഫ്രഡിന്റെ പപ്പാ അന്നത്തെ ജൂതത്തെരുവിലെ ഒരു ചെറുകിട കച്ചവടക്കാരനായിരുന്നു. മമ്മാ തയ്യൽ ജോലികളും എംബ്രോയിഡറി വർക്കു കളും ചെയ്തിരുന്നു. പപ്പാ തികഞ്ഞ മദ്യപാനിയായിരുന്നതിനാൽ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് മമ്മയായിരുന്നു. വിൽഫ്രഡിന് ഒരു മൂത്ത സഹോദരിയുമുണ്ടായിരുന്നു. പപ്പായിൽ നിന്ന് ഒരു സ്നേഹവും ലഭിച്ചിരുന്നില്ല... അങ്ങനെയിരിക്കയാണ് മമ്മാ രോഗിയാകുന്നതും മരിക്കുന്നതും... പിന്നീടുള്ള നാളുകൾ വേദനകൾ നിറഞ്ഞതായിരുന്നു. ആറു മാസങ്ങൾക്ക് ശേഷം പപ്പാ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും മംഗലാപുരത്തേക്ക് പോകുകയും ചെയ്തു. പുനർ വിവാഹം ചെയ്ത സ്ത്രീയെ ഞങ്ങളാരും ഇഷ്ടപ്പെട്ടിരുന്നില്ല..... രണ്ടാനമ്മയുടെ പ്രവൃത്തികൾ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പപ്പാ വീട്ടിൽ ഇല്ലാത്ത സമയത്ത് പല പുരുഷൻമാരും അവിടെ വരികയും അവരുമായി ഒരുമിച്ചിരുന്നു മദ്യപിക്കുന്നതും കിടക്ക പങ്കിടുന്നതും സാധാരണമായിരുന്നു.

" ഒരു സ്ത്രീ ആദ്യമായി എന്റെ കൊച്ചു മനസ്സിൽ കളങ്കപ്പെട്ടത് അവരിലൂടെയായിരുന്നു."

"ഒടുവിൽ ചേച്ചിയും അവരുടെ വഴിയിലേക്ക് വലിച്ചിഴക്കപ്പെട്ടു".... അതു പറയുമ്പോൾ അയാളുടെ കണ്ണിലെ തവിട്ടു നിറമുള്ള കൃഷ്ണമണികൾ ചില നിമിഷങ്ങൾ നിശ്ചലമാകുന്നത് ഞാൻ കണ്ടു.

" സ്ത്രീ ശരീരം ചൂടോടെ വിൽക്കപ്പെടുന്നത് ആദ്യമായി ഞാൻ കാണുന്നതും എന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു..... 

പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ഞാൻ വീട് വിട്ടു.... പരിഹാസവും അപമാനഭീതിയും എന്നിൽ അപകർഷതാബോധം വളർത്തി....

ഞാൻ എത്തിച്ചേർന്നത് ഗോവയിലായിരുന്നു.

സുലഭമായ മദ്യവും.. മയക്കുമരുന്നും... പെണ്ണും... മനോഹരമായ ഗോവൻ ബീച്ചുകളും എന്നെ ആകർഷിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുവാനുള്ള കഴിവ് അവിടെ പിടിച്ചു നിൽക്കാൻ സഹായകമായി. അവിടെ എത്തുന്ന വിദേശികളുടെ ഗൈഡായും സഹായിയായും.... അവർക്ക് വേണ്ടത് ഒക്കെ എത്തിച്ചു കൊടുത്തും... ഞാൻ എന്റെ കരിയറിന് അവിടെ തുടക്കമിട്ടു. സ്ത്രീകളെ ആകർഷിക്കാനും " കൂട്ടി കൊടുക്കാനും" ഞാൻ പ്രാവീണ്യം നേടി.

" ഇങ്ങനെ ഒരു ബിസിനസ്സിലേക്ക് താങ്കൾ ആദ്യമായി ചുവട് വച്ചത് ഗോവയിൽ വച്ചായിരുന്നോ"?..

" യെസ്... ഐ സ്റ്റാർട്ടട് മൈ കരിയർ ആസ് എ പിംപ് ഇൻ ഗോവ"....

മേശപ്പുറത്തിരുന്ന സിഗരറ്റിന്റെ പായ്ക്കറ്റ് എടുത്ത് എനിക്ക് നേരെ നീട്ടി.... ലോകത്തിലെ ഏറ്റവും വിലകൂടിയ ബ്രാൻഡ് സിഗരറ്റുകളിൽ ഒന്നായ " ട്രെഷറർ ലക്ഷ്യറി ബ്ലാക്ക്"...

" നോ താങ്ക്സ്... ഞാൻ സ്മോക്ക് ചെയ്യാറില്ല"....

അതിൽ നിന്ന് ഒരെണ്ണം എടുത്ത് ചുണ്ടിൽ തിരുകി കൊണ്ട് അയാൾ തീ കൊളുത്തി... പുക ഊതി വിട്ടു കൊണ്ട് കസേരയിൽ ഒന്നു കൂടി അമർന്നിരുന്നു.

" ഡോറ എന്ന ക്യാബറെ നർത്തകിയായ ഗോവൻ പെൺക്കുട്ടി ജീവിതത്തിലേക്ക് കടന്ന് വന്നത് അക്കാലത്തായിരുന്നു. ഒരു കുടുംബത്തിന്റെ അന്ന ദാതാവായിരുന്നു അവൾ.... കൂടുതൽ പണത്തിന് വേണ്ടി തന്റെ ശരീരം വിൽക്കാൻ തീരുമാനിച്ചപ്പോൾ എന്നെയായിരുന്നു അവൾ ആശ്രയിച്ചത്... പിന്നീട് ഞാൻ അവളുടെ ഇടനിലക്കാരനായി.... അതിലൂടെയുള്ള ധനാഗമനം എന്നെ പ്രലോഭിപ്പിച്ചു. ഒരു ടൂറിസ്റ്റ് ഗൈഡായി മാറിയ എനിക്ക് സമാനമായ അവസരങ്ങൾ വന്നുകൊണ്ടിരുന്നു. വേറെയും പെൺകുട്ടികൾ എന്റെ അധീനതയിൽ വന്നെത്തിക്കൊണ്ടിരുന്നു.... മദ്യവും മയക്കുമരുന്നും പെണ്ണും... കൊണ്ടുള്ള ' കളികൾ ' ഗോവൻ  'കളരി ' യിലാണ് ഞാൻ അഭ്യസിച്ചത്... കൂടാതെ ഗ്യാംഗ് വാറും.. ഗുണ്ടായിസവും ഞാൻ വശമാക്കി.... ഏതാണ്ട് ആറേഴ് വർഷക്കാലം ഗോവൻ തീരങ്ങളിൽ ഞാൻ നിറഞ്ഞാടി... അനിതരസാധാരണമായ ചങ്കൂറ്റവും ഭയമില്ലായ്മയും... എന്നെ ഒരു ഗ്യാംങ്ങ് ലീഡറാക്കി മാറ്റി....

ആയിടയ്ക്കായിരുന്നു ഒരു യു. എ. ഇ പൗരൻ ഗോവയിൽ എത്തിയതും ഞാനുമായി പരിചയത്തിലാകുന്നതും. എന്റെ  'ട്രീറ്റ്മെന്റുകൾ ' അയാൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും എന്നെ ദുബായ്ക്ക് ക്ഷണിക്കുകയും ചെയ്തു....

അയാൾ തിരികെ പോയ ശേഷം എനിക്ക് വിസയും ടിക്കറ്റും റെഡിയാക്കി എന്നെ ദുബായിലെത്തിച്ചു. അങ്ങനെ നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ ഈ സ്വപ്ന ഭൂമിയിൽ കാൽ കുത്തിയത്....

അയാളുടെ തന്നെ ഒരു ടൂർ ഓപ്പറേറ്റിംങ് കമ്പനിയിൽ ഞാൻ ജോലി തുടങ്ങി... ഇന്നു കാണുന്ന ഈ മായിക ലോകം ഒന്നുമായിരുന്നില്ല അന്നത്തെ ദുബായി.... ഇത്രയധികം കെട്ടിട സമുച്ചയങ്ങളോ, ഹോട്ടലുകളോ , ഷോപ്പിംങ് സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.

പിന്നീട് ഉണ്ടായ വളർച്ചകൾ പെട്ടെന്നായിരുന്നു. ഈ രാജ്യത്തിന്റെ ഉണർച്ചകൾക്കൊപ്പം ഞാൻ വളരുകയായിരുന്നു. ടൂറിസം അത്രമാത്രം ഒന്നും അക്കാലത്ത് പച്ചപിടിച്ചിരുന്നില്ല. എങ്കിലും വൻകിട ബിസിനസ്സ് പദ്ധതികളുമായി വിദേശ കമ്പനികൾ എത്തിത്തുടങ്ങിയിരുന്നു.

അറബിയുടെ സഹായത്തോടെ നിർമ്മാണ പ്രവൃത്തനങ്ങളുടെ വൻകിട കരാറുകൾ ഏറ്റെടുക്കുകയും അതിൽ വ്യാപ്രതനാക്കുകയും ചെയ്തിരുന്നു.

ധാരാളം വിദേശ കമ്പനികൾ ഇവിടെ ചുവടുറപ്പിക്കുന്ന കാലം... ആളുകൾ കൂട്ടം കൂട്ടമായി എത്തിക്കൊണ്ടിരുന്നു.  കണ്ണടച്ചു തുറക്കുന്ന മാത്രയിലായിൽ... ഒരു സ്ക്രീനിൽ എന്ന പോലെ ഈ മണൽക്കാട്ടിൽ ഒരു സ്വപ്ന നഗരം തെളിഞ്ഞു വന്നു.

എന്റെ കണ്ണുകൾ സെക്സ് ട്രേഡിങ്ങിൽ തന്നെയായിരുന്നു. കോർപ്പറേറ്റ് കമ്പനികളിലെ ഉന്നതരുമായി ഞാൻ സൃഷ്ടിച്ചെടുത്ത ബന്ധങ്ങൾ എന്റെ ബിസിനസ്സിന് ആക്കം കൂട്ടി... അവർ ആഗ്രഹിക്കുന്നതെന്തും.... ഒരുക്കി കൊടുക്കാൻ ഞാൻ തയ്യാറായി...

വലിയ വലിയ കോൺട്രാക്ടുകൾ പിടിച്ചെടുക്കുന്നതിന് വേണ്ടി വമ്പൻ മാരെ വലയിൽ വീഴ്ത്താനായി... പെണ്ണും... മദ്യവും... മയക്കുമരുന്നുമായി പാർട്ടികൾ ഒരുക്കാനായി അവർ എന്നെ ചുമതലപ്പെടുത്തി...

രാവേറെച്ചെന്ന് അവസാനിക്കുന്ന ലഹരി പൂക്കുന്ന ' പാർട്ടികൾ ' ... കോൺഫ്രൻസുകൾ.... അത്താഴ വിരുന്നുകൾ..... ഔട്ട് ഡോർ ' ഡെസേർട്ട് ' നൈറ്റുകൾ... എന്റെ നാളുകൾ വിശ്രമമില്ലാത്തതായി...

വലിയ ഹോട്ടലുകളും... നിശാ ക്ലബ്ബുകളുമായി ഉണ്ടാക്കിയെടുത്ത ഹൈ ലെവൽ കോൺട്രാക്ടുകൾ... അവരുടെ ' ഹൈ പ്രൊഫൈൽ' കസ്റ്റമേഴ്സിനെ ' സുഖിപ്പിക്കാൻ' വേണ്ടി വ്യത്യസ്ഥമായ വഴികൾ തേടി അവർ എന്നെ സമീപിച്ചു.

" മിഡിൽ ഈസ്റ്റിലെ ലാസ് വേഗാസ്.... അതാണ് ഇന്നത്തെ ദുബായി... ബുർക്കയണിഞ്ഞ ലാസ് വേഗാസ് "...

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന മുപ്പതിനായിരത്തോളം വരുന്ന  "സെക്സ് വർക്കേഴ്സ് " യു. എ. യിൽ ഉണ്ട്. ആവശ്യക്കാരുടെ പേഴ്സിന്റെ ഭാരത്തിനനുസരിച്ച് അവരെ തിരഞ്ഞെടുക്കാം.....

" ഒരു ചൂട് ചായ കഴിച്ചാലോ"... വില്ലി ഭായ് ചോദിച്ചു.

" ആവാം "..... ഞാൻ പറഞ്ഞു...

ഇറ്റ് ഈസ് വെരി ഇൻട്രസ്റ്റിംങ് സ്റ്റോറി ഈസ് ഹിയറിംങ് ഫ്രം യു.

അയാൾ മെല്ലെ എഴുന്നേറ്റ് വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു കൊണ്ട് ഭിത്തിക്കപ്പുറമുള്ള കടലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു....

" നോക്കൂ.... ദാ കണ്ടോ... വലിയ സ്രാവുകളെ... അവർ വളരെ ആഴത്തിലാണ്.... എന്നാൽ ചെറു മീനുകളെ നോക്കൂ... അവർ ഏറക്കുറെ ജലോപരിതലത്തിന് അടുത്താണ് കാണുന്നത്.... അവരുടെ കണ്ണുകളിൽ ഭയം ഉണ്ട്.... കാരണം എപ്പോൾ വേണമെങ്കിലും... സ്രാവുകൾ ആക്രമിക്കാം..... അവറ്റകൾ ഇരകളും.... സ്രാവുകൾ നായാട്ടുകാരുമാണ്....

" എഡിസൺ..... താങ്കൾ പുറമേ കാണുന്ന പകിട്ടേറിയ ഈ നഗരത്തിനുളളിൽ..... മറ്റൊരു ലോക മുണ്ട്... ഒരു ഇരുണ്ട ലോകം.... പെണ്ണും പണവും ഉപയോഗിച്ച് എന്തും നേടാം... വൻകിട കോൺട്രാക്ടുകൾ..... ഉന്നത ബന്ധങ്ങൾ.... സ്റ്റാർട്ട് അപ്പുകൾ... എന്തും....

" ഒരു സെക്സ് ട്രേഡർ " എന്നതി ലുപരി താങ്കൾ മറ്റെന്തൊക്കയാണ് ചെയ്യുന്നത് "?...

" നോക്കൂ... ഞാൻ വെറും ഒരു കൂട്ടിക്കൊടുപ്പുകാരൻ മാത്രമല്ല....എന്റെ ക്ലൈൻസ് വെറും സാധാരണക്കാരല്ല.... രാഷ്ട്രീയത്തിലെ ഉന്നതൻമാർ.... സെലിബ്രെറ്റികൾ... ബില്ല്യനെയ്ഴ്സായ ബിസിനസ്സുകാർ... ഗ്യാംങ് സ്‌റ്റേഴ്സ്..... ഇവർക്കൊക്കെ വേണ്ടി പാർട്ടികൾ ഓർഗനൈസ് ചെയ്യുന്നു... അവർ എന്താവശ്യപ്പെടുന്നോ... ഈ ഭൂമിയിലെ ലൗകീക സുഖങ്ങൾ..... സൂര്യന് കീഴെയുള്ളതെന്തും... ഞാൻ കൊടുക്കും.... കനത്ത പ്രതിഫലം വാങ്ങിക്കൊണ്ട്.....

പല ക്ലൈൻ്റ്സും... അവരുടെ താത്പര്യങ്ങൾ വ്യത്യസ്ഥമായിരിക്കും...' കിറുക്കൻ ' മാർ.... വൈവിധ്യമാർന്ന  'നേരമ്പോക്ക് ' കൾ ആയിരിക്കും അവർ ആഗ്രഹിക്കുന്നത്...

" അങ്ങനെയുള്ള അനുഭവങ്ങൾ എന്തൊക്കെയാണ "?....

" തീർച്ചയായും.... ഒത്തിരി പറയാനുണ്ട് "... 

എന്റെ മുന്നിൽ ഇരിക്കുന്ന വില്ലി ഭായ് എന്ന അപകടകാരിയായ മനുഷ്യൻ കൂടുതൽ വിനായത്വീനനായി ഒരു സാധാരണക്കാരനെപ്പോലെ വാചാലനായി....

" ഒരിക്കൽ കോടീശ്വരനായ ഒരു ബിസിനസ്സുകാരന്റെ പാർട്ടിക്കിടയിൽ... വിലകൂടിയ മദ്യം തലയ്ക്ക് പിടിച്ചപ്പോൾ..... അയാൾ തന്റെ ചാരെ ചേർന്നിരുന്ന പെൺകുട്ടിയുടെ നഗ്നമേനിയിൽ ഉഴിഞ്ഞു കൊണ്ട് എന്നോട് ആവശ്യപ്പെട്ടു….. ഒരു തോക്കും.. ലംബാർഗിനി കാറും ഉടൻ വേണം... മരുഭൂമിയിൽ പോയി ഒരു ഒട്ടകത്തെ വേട്ടയാടണം.....  തോക്കും ലംബാർ ഗിനിയും ഒട്ടകവും മരുഭൂമിയിൽ ഒരുക്കപ്പെട്ടു....അയാളെ നിരാശനാക്കിയില്ല.

" ചീത്തക്കുട്ടികളുടെ പറുദ്ദീസയാണിത്.... കുറച്ച് നേരത്തേക്ക് യഥാർത്ഥ ലോകത്തെ മറന്ന് ഉൻമത്തമായി മാറാൻ കഴിയുന്ന മായാലോകം "....

" താങ്കൾ ഒരുക്കിയിട്ടുള്ള ഇത്തരം പാർട്ടികളിൽ ഏറ്റവും വിചിത്രമായതെന്ന് വിശേഷിപ്പിക്കാവുതിൽ ഓർമ്മയിൽ ഉള്ളത് ഏതെങ്കിലും ചിലത് "?...

" പറയാം... അയാൾ തുടർന്നു...

" ബില്ല്യ നെയറായ ഒരു അമേരിക്കൻ ബിസിനസ്സുകാരന്റെ ആഗ്രഹം ഇപ്രകാരമായിരുന്നു.... മരുഭൂമിയിൽ ഒരു ടെന്റിനുള്ളിൽ... ബുർക്ക ധരിച്ച പത്ത് വേശ്യകളെയായിരുന്നു അയാൾ ആവശ്യപ്പെട്ടത്... 

ഡെസർട്ടിൽ ടെന്റും.... സംഗീതവും... മദ്യവും... ഭക്ഷണവും....  ബുർക്ക അണിഞ്ഞ പത്ത് പെൺകുട്ടികളും തയ്യാറായി.... ഒരു കാര്യത്തിൽ അയാൾ നിർബന്ധം പറഞ്ഞിരുന്നത്.. പത്തു പെൺകുട്ടികളും വിവസ്ത്രരാകുമ്പോൾ.... അവരുടെ മുഖാവരണം നീക്കാൻ പാടില്ല.... മുഖാവരണം ഒഴികെ അവർ പൂർണ്ണ നഗ്നരായി.... പിന്നീട് പത്തുപേരെയും അയാൾ അയാളുടെ സുഹൃത്തുക്കൾക്ക് സമ്മാനിച്ചു... കാമ കേളികൾക്ക് വിട്ടു കൊടുത്തു.. അവരുടെ ' രാസലീലകൾ ' കണ്ട് കൊണ്ട് ആയാൾ ആസ്വദിച്ചിരുന്നു.....

വിചിത്രമായൊരു.... സുഖം!!!!

മനുഷ്യനിലെ മൃഗീയ വാസനകൾ പുറത്ത് വരുന്ന സമയങ്ങൾ.... അവനിലെ കാമം ഉണരുമ്പോൾ പുറത്ത് വരും.... ഉറങ്ങിക്കിടക്കുന്ന കാമചേതനകൾ വ്യത്യസ്ഥമായിരിക്കും.... 'രതി 'യുടെ വൈകൃത ഭാവങ്ങളിലേക്ക് അവൻ കടന്നുകയറും.... 

" മറ്റൊരു അനുഭവം പറയാം "... അയാൾ തുടർന്നു....

" ഒരു സൗദി " ഷെയ്ക്കിന് " വേണ്ടി അയാൾ ആവശ്യപ്പെട്ടത്.... മുപ്പത് ആഫ്രിക്കൻ പെൺകുട്ടികളെയും.. വേണ്ടുവോളം ' വയാഗ്ര ' യുമായിരുന്നു...

വന്യമായ ലൈംഗീകതയുടെ രൗദ്രഭാവങ്ങളായിരുന്നു ഞാൻ ആ രാത്രിയിൽ അവിടെ കണ്ടത്.... തീഷ്ണമായ കാമ ത്വരയെ കെട്ടഴിച്ചു വിട്ട മനുഷ്യന്റെ പരാക്രമങ്ങൾ... ഒരു രാത്രിയിൽ മുപ്പത് പെൺകുട്ടികളോടൊപ്പമുള്ള ഒരു  "മാരത്തോൺ " സംഭോഗവേള...

എന്റെ മുഖത്ത് ഊറിക്കൂടിയ അത്ഭുതവും... അറപ്പും കണ്ടിട്ടെന്ന പോലെ അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു...

" ടേക്ക് ഇറ്റ് ഈസി മേൻ... ദിസ് ഈസ് നത്തിംങ്... ബട്ട്.. റിയൽ... ഇതിൽ വലുതും ഞാൻ കണ്ടിട്ടുണ്ട് ".

" മറ്റൊരിക്കൽ ഒരു ഉന്നതനായ യു എ ഇ പൗരൻ തന്റെ ഗസ്റ്റ്കൾക്ക് വേണ്ടി എന്നോട് ആവശ്യപ്പെട്ടത്.... സുന്ദരികളായ മലയാളി മങ്കമാരെയായിരുന്നു..... കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ പെൺകുട്ടികളുടെ തിരുവാതിര കളി.... തിരുവാതിര കളി കഴിഞ്ഞ മങ്ക മാർ... പിന്നീട്  അവരോടൊപ്പം  "പൂത്തിരുവാതിര " ആടി....

" മലയാളികളായ പെൺകുട്ടികളെയൊക്കെ എങ്ങിനെയാണ് ഇത്ര സുലഭമായി കിട്ടുന്നത് "? അതിശയത്തോടെ ഞാൻ ചോദിച്ചു....

" അതെല്ലാം ഞങ്ങളുടെ രഹസ്യങ്ങളാണ്... എന്നാൽ ബാംഗ്ലൂർ.. മാംഗ്ളൂർ... നിന്നുമൊക്കെയുള്ള വിദ്യാർത്ഥിനികളെ ഞങ്ങൾ എത്തിക്കാറുണ്ട്... അവർ മാതാപിതാക്കൾ അറിയാതെ വിസിറ്റ് വിസയിൽ ഒരാഴ്ചത്തേക്ക് ഇവിടെ എത്തുന്നു.... കാശിനും ആഡംബര ജീവിതത്തിനും വേണ്ടി അവർ എന്തിനും തയ്യാറാകുന്നു.... കൈ നിറയെ പണവും ഷോപ്പിംങും കഴിഞ്ഞ് അവർ മടങ്ങിപ്പോകുന്നു....

"ഒന്നു കുളിച്ചാൽ തീരുന്ന കളങ്കം ... അങ്ങനെ മാത്രമെ അവർ അതിനെ കാണുന്നുള്ളൂ "....

" ചിലർക്ക് സിനിമാ താരങ്ങളോടും.. സെലിബ്രിറ്റികളോടുമാണ് കമ്പം.... സൗത്ത് ഇൻഡ്യയിൽ നിന്നും... ബോളിവുഡിൽ നിന്നും... എന്തിനേറെ ഹോളിവുഡിൽ നിന്നുമുള്ള സുന്ദരികളെ എന്റെ കമ്പോളത്തിൽ ചൂടപ്പം പോലെ വിറ്റഴിക്കുന്നു. ഒരു രാത്രിക്ക് ലക്ഷങ്ങൾ മുടക്കാൻ മടിയില്ലാത്ത എന്റെ ക്ലൈൻ്റ്സ്....

ഇൻഡ്യൻ സിനിമാ ഇൻഡസ്ട്രിയിലുള്ള ശക്തമായ ഞങ്ങളുടെ നെറ്റ് വർക്കിലൂടെ..... പെൺകുട്ടികൾ ഞങ്ങളിലേക്ക് എത്തുന്നു.

" ഇൻഡ്യയിൽ നിന്നും രാഷ്ട്രീയ നേതാക്കൻമാരൊക്കെ' ദാഹം ' തീർക്കാൻ എത്താറുണ്ടോ "? ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

" കൊള്ളാം.... വടക്കേ ഇൻഡ്യയിൽ നിന്നുള്ള ഒരു എം.പി. ഈ അടുത്ത നാളിൽ ഇവിടെ " അവധിക്കാലം " ആഘോഷിക്കാനെത്തിയപ്പോൾ... അയാളുടെ വിനോദം മറ്റൊരു തരത്തിലായിരുന്നു..... ഉൾ മരുഭൂമിയുടെ വിജനതയിൽ.... ഒരു നിശാ പാർട്ടി.....അയാൾക്ക് പാക്കിസ്ഥാനി സുന്ദരികളെയായിരുന്നു ആവശ്യം... മരുഭൂമിയുടെ മണൽപ്പരപ്പിൽ.... അവരെ തുറന്ന് വിടുന്നു. ഒരു വ്യാഖ്രം ഓടിച്ചിട്ട് ഇരയെ വേട്ടയാടി പിടിക്കുന്നതു പോലെ.... അയാൾ അവരെ നായാടി പിടിക്കുന്നു.... നിങ്ങൾക്ക് ഇതൊക്കെ പുതിയ അറിവുകളാവാം.... പക്ഷേ.... മനുഷ്യനിലെ മൃഗം ഉണർന്നാൽ പിടിച്ച് കെട്ടാനാവില്ല "....

" ഇത് വളരെ റിസ്ക്ക് ഉള്ള ബിസിനസ്സ് അല്ലേ?... പ്രത്യേകിച്ചും ഒരു മുസ്ലീം രാജ്യമായ ഇവിടെ "....

" ശരിയാണ്.... എല്ലാത്തരം ബിസിനസ്സുകൾക്കും അതിന്റേതായ റിസ്ക്ക് ഉണ്ട്, പക്ഷ അതിനെ അതിജീവിക്കാനായി വേണ്ടതൊക്കെ ഞങ്ങൾ ചെയ്യും.... അതൊന്നും വെളിപ്പെടുത്താനാവില്ല.... ഞങ്ങളുടെ മാത്രം രഹസ്യങ്ങളാണ്.... ശരിയായ ആവശ്യക്കാരയാണ് ഞങ്ങൾ തൃപ്തിപ്പെടുത്തുന്നത്.. അവരൊന്നും സാധാരണക്കാരല്ല."

ഇവിടെയുള്ള എല്ലാ സെക്സ് വർക്കേഴ്സിന്റേയും നിയന്ത്രണം ഞങ്ങളുടെ കൈയ്യിലാണ്.... ഞങ്ങളുടെ അറിവില്ലാതെ ഒന്നും സംഭവിക്കുന്നില്ല.

" ഇതൊരു തെറ്റായ തൊഴിൽ അല്ലേ? സ്ത്രീ ശരീരം വിൽപ്പനയ്ക്കു വയ്ക്കുന്ന വില കുറഞ്ഞ കച്ചവടം!!! താങ്കൾക്ക് കുറ്റബോധം തോന്നാറില്ലേ " ?.....

അയാൾ ദേഷ്യപ്പെടുമെന്ന് കരുതിയാണ് ഞാൻ ചോദ്യം തൊടുത്തത്... പക്ഷേ അയാൾ ശാന്തനായി മറുപടി പറഞ്ഞു.

" ലുക്ക്... ഇവിടെ ഈ മേഘലയിൽ  "ജോലി " ചെയ്യുന്ന ഏത് സ്ത്രീകളോട് നിങ്ങൾ ചോദിച്ചാലും.... അവർ പൊട്ടിച്ചിരിച്ചു കൊണ്ട് പ്രതികരിക്കും... ആരെയും നിർബന്ധ പൂർവും പണിയെടുപ്പിക്കുന്നില്ല... നിറഞ്ഞ സംതൃപ്തിയോടെയാണിതിൽ ഏർപ്പെടുന്നത്. അവർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നു... അവരിൽ എല്ലാവരും തന്നെ തകർന്ന കുടുംബ പശ്ചാത്തലങ്ങളിൽ നിന്നെത്തുന്നവരാണ്, അവർ പണം സമ്പാദിക്കുന്നു.... കുടുംബം പുലർത്തുന്നു.. സന്തുഷ്ടരാണവർ... വിലകൂടിയ കാറിൽ സഞ്ചരിക്കുന്നു... സാമ്പത്തീകമായി ഉന്നത സുഖ സൗകര്യങ്ങൾ അനുഭവിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കെതിരെ അവർ പൊട്ടിച്ചിരിക്കും!!!!!!!!

മറ്റു ചില ഒറ്റപ്പെട്ട സംഭവങ്ങളും ഇതിനിടയിൽ ഉണ്ടാകാറുണ്ട്.... ചതിയിൽപ്പെടുത്തി വന്നുപെടുന്ന പെൺകുട്ടികളെ ഞാൻ കാണാറുണ്ട്... അത്തരക്കാരെ ഞാൻ ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.

കുറെ വർഷങ്ങൾക്ക് മുൻപ്... മലയാളിയായ ഒരു ബ്രാഹ്മണ പെൺകുട്ടി ഞങ്ങളുടെ താവളത്തിൽ വന്നുപെട്ടിരുന്നു... പാലക്കാട്ടെ അഗ്രഹാരത്തിൽ വളർന്ന അതി സുന്ദരിയായ ഒരു പെൺകിടാവ്.... വിവാഹ തലേന്ന് കാമുകനുമായി ഒളിച്ചോടി ബോംബയിലെത്തി... പല കൈകൾ കൈമാറി പിന്നീട് അവൾ ഇവിടെയെത്തുകയായിരുന്നു. ഒരു 

" ഹൈ പെയിഡ് കോൾ ഗേളായി " എന്നോടൊപ്പം ഉണ്ടായിരുന്നു..

പറഞ്ഞാൽ തീരാത്ത അനുഭവങ്ങളുടെ ഭാണ്ഢ കെട്ടഴിച്ചാൽ ... ദിവസങ്ങൾ എന്നോടൊപ്പം നിങ്ങൾ ചിലവഴിക്കേണ്ടിവരും.... വില്ലി ഭായ് ഉറക്കെയുറക്കെ ചിരിച്ചു. ...

ഞാൻ കൂടുതൽ അറിയാനായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു.

" എവിടെ നിന്നുള്ള പെൺകുട്ടികളാണ് കൂടുതലായി ഈ ജീവിതം തിരഞ്ഞെടുക്കുന്നത് "?...

" ലോകത്തിലെ ഒട്ടു മിക്ക നാഷണാലിറ്റികളും ഞങ്ങൾക്കുണ്ട്... റഷ്യൻ രാജ്യങ്ങളായ , കിർഗ്ഗിസ്ഥാൻ, കസാഖിസ്ഥാൻ, ഉസ്ബൈഖിസ്ഥാൻ, തജ്ജാഖിസ്ഥാൻ,  അമേരിക്കൻസ്, ബ്രിട്ടീഷ്, മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ... മൊറോക്കൻസ്... ആഫ്രിക്കക്കാർ... ചൈനീസ്... തായ്ലന്റ്... ഇറാൻ... പാക്കിസ്ഥാൻ... ഫിലിപ്പൈൻസ്.... നമ്മുടെ ഇൻഡ്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ.... രുചി വൈവിധ്യങ്ങളുടെ  ഒരു  "അലാക്കാർട്ട് മെനു"......

മണിക്കൂറിന് ആയിരങ്ങൾ ഈടാക്കുന്ന " ദി മോസ്റ്റ് എക്സ്പെൻസ്റ്റീവ് " മുതൽ " ലോ പെയിഡ് " വരെയുള്ളവർ....

" ആൺ വേശ്യകൾ ലഭ്യമാണോ"?... കൗതുകത്തോടെ ഞാൻ ചോദിച്ചു.

" വൈ നോട്ട് "?.... ആൺകുട്ടികളെ വേണ്ടവർ ഏറെയും പാശ്ചാത്യരാണ്.... " നീലക്കണ്ണുകളുള്ള റഷ്യക്കാരായ ചുള്ളൻ മാർക്കാണ് പ്രീയമേറെ!!!!!

പിന്നീട് ഞാൻ ചോദിച്ചത് " കന്യക " കളെക്കുറിച്ചായിരുന്നു.

" വെർജിൻ " പെൺകുട്ടികൾക്ക് ആവശ്യക്കാർ ഏറെയും പ്രതിഫലം ഏറ്റവും കൂടുതലുമാണ്.... ചാക്കിനകത്ത് പണവുമായാണ്  കിറുക്കൻമാരായ ധനികർ വരുന്നത്...

സ്വന്തം മാതാപിതാക്കൾ തന്നെ പണത്തിനുവേണ്ടി കുട്ടികളെ കൈമാറാറുണ്ട്.... മറ്റു രാജ്യക്കാരായ അമ്മമാർ  വെർജിനായ പെൺകുട്ടികളുമായി വരാൻ തയ്യാറാകുന്നു... ഒറ്റ പ്രാവശ്യത്തേക്ക് മാത്രം  അവളുടെ "കന്യാകത്വം" ഞങ്ങൾക്ക് തുക പറഞ്ഞ് ഉറപ്പിക്കുകയും.... നാലഞ്ച് ദിവസം കൊണ്ട് സമ്പാദിച്ച പണവുമായി ഇരുവരും മടങ്ങുന്നു.... മണിക്കൂറിന് മുപ്പതിനായിരം ദിർഹം മുതൽ അൻപതിനായിരം ദിർഹം വരെ വിലമതിക്കുന്ന " ഹൈ പെയിഡ് കിഡ്സ് "...........

പതിമൂന്ന് വയസ്സു മുതൽ പ്രായമുള്ള പെൺ കുട്ടികൾ ഇവിടുത്തെ  "സെക്സ് കമ്പോളത്തിൽ " വിൽപ്പനയ്ക്ക് എത്താറുണ്ട്.... കന്യകയായ പെൺകുട്ടിയെ ഗൈനോക്കോളജിസ്റ്റ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം... കാരണമുണ്ട് കന്യാകത്വം നഷ്ടപ്പെടുന്ന പെൺകുട്ടികൾക്ക് സർജറിയിലൂടെ വീണ്ടും കന്യകയാക്കി മാറ്റുന്ന തന്ത്രം!!! മറ്റൊരു തരം തട്ടിപ്പ്....

മാംസക്കച്ചവടത്തിലെ വിപണന തന്ത്രങ്ങൾ കേട്ട് ' കിളി പോയി' രിക്കുന്ന എന്നെ നോക്കി വില്ലി ഭായ് വീണ്ടും പൊട്ടിച്ചിരിച്ചു.....

" എഡിസൺ.... ദീസ് ആർ ദി സ്റ്റാറ്റർജീസ് ഓഫ് ദി ഡെർട്ടി ബിസിനസ്സ്.... യു ആർ നോട്ട് അറ്റ് ഓൾ ഫെമിലിയർ വിത്ത് ദിസ് "....

ജസ്റ്റ് ലീവ് ഇറ്റ്......

"ഇനി നമുക്ക് ലഞ്ച് കഴിച്ചിട്ടാകാം അടുത്ത സെഷൻ"..... നിങ്ങൾ ഇന്ന് എന്റെ വിലപ്പെട്ട അഥിതിയാണ്... എ വെരി പ്രെഷ്യസ് ആൻഡ് ഡിസ്റ്റിംങ് ഗ്യൂഷ്ഡ് ഗസ്റ്റ് ഫോർ മീ ".....

വില്ലി ഭായ് ഡൈനിംങ് ഹാളിലേക്ക് ക്ഷണിച്ചു .

രാജകീയമായ ഒരു വിരുന്ന് തന്നെയായിരുന്നു തീൻ മേശയിൽ ഒരുങ്ങിയിരുന്നത്.  രുചി ഭേദങ്ങളുടെ ഒരു സമുന്വയം....

കോടിശ്വരൻമാരുടെ ലിക്വർ ഷെൽഫിൽ ഇടം പിടിക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ബ്രാൻഡുകളിൽ ഒന്നായ " റെമി മാർട്ടിൻ ബ്ലാക്ക് പേൾ ലൂയിസ് കോഗ്നാഗ്" ന്റെ മനോഹരമായ ബോട്ടിൽ കയ്യിലെടുത്തു കൊണ്ട് വില്ലി ഭായ പറഞ്ഞു....

" അൽപ്പം ഹോട്ടാകാം... അല്ലേ "...

ഏറെ ഭംഗിയുള്ളതും ഇന്നേവരെ നേരിൽ കണ്ടിട്ടില്ലാത്തതുമായ ആ മദ്യകുപ്പി വെറുതെ ഒന്നു എടുത്ത് നോക്കി.... വർഷങ്ങളുടെ പഴക്കം കൊണ്ട് ഊറിക്കൂടിയ വീര്യം കൂടിയ ദ്രാക്ഷാ രസം ......

" സോറി ഞാനിതും ഉപയോഗിക്കാറില്ല"...  വിനയത്തോടെ ഞാൻ പറഞ്ഞു...

" ഹെയ്... വാട്ട് എ മാൻ യു ആർ ?...

നൈദർ സ്മോക്ക്.. നോർ ഡ്രീംഗ്.... ദെൻ വാട്ട് എബൗട്ട് സെക്സ്?.... ഇംപൊട്ടറ്റൻഡ്?.... ഇതെല്ലാം പുരുഷൻമാർക്ക് പറഞ്ഞിട്ടുള്ളതാണ് മിസ്റ്റർ.... വില്ലി ഭായിയുടെ സ്വരം അൽപ്പം പരുഷമായിരുന്നു...

മദ്യപാനവും പുകവലിയും സ്ത്രീ ലമ്പടത്വവും ഇല്ലാതെ പുരുഷനാകാൻ പറ്റില്ലേ.... സ്വയം ചോദിച്ചു...

" ഹൗ എക്സ്പെൻസ്റ്റീവ് ദിസ് "?... റെമി മാർട്ടിൻ ന്റെ ബോട്ടിൽ എടുത്തു കൊണ്ട് ഞാൻ ചോദിച്ചു....

 ഹ.... ഹ....ഹ.... " വിലയുള്ള പെണ്ണ്... മുന്തിയ മദ്യം.... ആഡംഭര ജീവിതം.... തിന്നുക.... കുടിയ്ക്കുക... ആനന്ദിക്കുക.... നാളെ ചാകുമല്ലോ "

എന്റെ രീതി അതാണ്....

ഒരു ആതിഥേയന്റെ എല്ലാ മര്യാദയോടെ അയാൾ ഓരോ വിഭവങ്ങളും കഴിയ്ക്കാൻ എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു.... ഭക്ഷണ മേശയിലും ഞാൻ സമയം പാഴാക്കിയില്ല....കൂടുതൽ അയാളെ അറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്.

പെൺകുട്ടികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചായി എന്റെ അടുത്ത ചോദ്യം...

" സീ... എഡിസൺ.... ഇറ്റ് ഈസ് സെയിം ലൈക്ക് ആദർ കമ്മോഡിറ്റീസ്.... ബെസ്റ്റ് പ്രൈസ് ഫോർ ദി ബെസ്റ്റ് വൺ "....

ഏററവും വില കൂടിയതു മുതൽ വില കുറഞ്ഞത് വരെ ലഭ്യമാണ്.... കസ്റ്റമേഴ്സിന്റെ ചോയിസ് അനുസരിച്ച് തിരഞ്ഞെടുക്കാം... ഒരു മണിക്കൂറിന് നൂറ് ദിർഹം മുതൽ ആയിരക്കണക്കിന് ഡോളർ വരെ ഇടാക്കുന്നവർ വരെയുണ്ട് ഇവിടെ...

സൂപ്പർ ഡീലക്സ് സെവൻസ്റ്റാർ ഹോട്ടൽ തുടങ്ങി... ബാറുകൾ... നിശാക്ലബ്ബുകൾ.... പബ്ബുകൾ... ദുബായിലെ " റെഡ് ലൈറ്റ് ഡിസ്ട്രിക്ട് " എന്നു വിശേഷിപ്പിക്കുന്ന ... ദേരാ... ബർദുബായ്... ബനിയ സ്ക്വയർ... സത്‌വ.... തുടങ്ങി ഏറ്റവും വിലകുറവിൽ ' രതി സുഖം ' വിൽക്കുന്ന മീനാ ബസ്സാർ വരെയുള്ള ഇടങ്ങളാണ് "മാംസ " വ്യാപാരത്തിന്റെ രഹസ്യമായ പരസ്യ കമ്പോളങ്ങൾ... കൂടാതെ ഫ്ലാറ്റുകളും മറ്റും കേന്ദ്രീകരിച്ച്... അജ്മാനിലും... ഷാർജയിലും... റാസ് അൽ ഖൈമയിലും... അബുദാബിയിലുമൊക്കെയായി രഹസ്യമായി നടത്തുന്ന ക്രയവിക്രയങ്ങൾ...

ബനിയ സ്ക്വയറിലും... മീനാ ബസ്സാറിലും.... താരതമ്യേന "ബഡ്ജറ്ററി പ്രൈസ് " സേവനങ്ങളായിരിക്കും... പാക്കിസ്ഥാനികളും... ഇൻഡ്യക്കാരും... ബംഗ്ലാദേശികളും... ഫിലിപ്പൈൻസുകാരും.... ശ്രീലങ്കക്കാരും മറ്റും സർവ്വസാധാരണമാണ്.

"ലോ പ്രൊഫൈലിൽ "ഉള്ള പെൺക്കുട്ടികൾ ഒരു രാത്രിയിൽ പതിനഞ്ചു മുതൽ ഇരുപത് വരെ കസ്റ്റ് മേഴ്സിനെ ' അറ്റൻഡ് ' ചെയ്യുമ്പോൾ.... ഞങ്ങളുടെ നൈറ്റ് ക്ലബ്ബുകളിൽ വർക്കു ചെയ്യുന്ന പെൺകുട്ടികൾ... ഒരു രാത്രിയിൽ ഒരു " അഥിതി" യെയാണ് സ്വീകരിക്കാറുള്ളത്... ഒരു രാത്രിയിൽ അഞ്ഞൂറ് ഡോളർ മുതൽ ആയിരം ഡോളർ വരെ സമ്പാദിക്കുന്നുണ്ടാവും....

" ചോദിച്ചോളൂ.... അറിയാനുള്ളതെല്ലാം.... രഹസ്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ഞാൻ പങ്കു വയ്ക്കാം"..... വില്ലി ഭായ് പറഞ്ഞു.

" പെൺ കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ... ആവശ്യക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ എങ്ങിനെയായിരിക്കും "....

" യൂറോപ്പിൽ നിന്നുള്ള ക്ലൈൻസാണെങ്കിൽ, അവർ ഇഷ്ടപ്പെടുന്നത് ' കൃശഗാത്രരായ ' ഏഷ്യൻ പെൺകുട്ടികളെയാണ് .. എന്നാൽ അറബികളും.... ഏഷ്യക്കാരുമായ പുരുഷൻമാർ ആഗ്രഹിക്കുന്നത് റഷ്യൻസിനെയും മറ്റുമാണ്... റഷ്യൻ പെൺകുട്ടികൾ അതീവ സുന്ദരികളും,.... വില കൂടിയവരുമാണ്... നേരെ മറിച്ച് ആഫ്രിക്കൻ... ഫിലിപ്പിനോ പെൺകുട്ടികൾ കുറഞ്ഞ വിലയ്ക്ക് വിൽക്കപ്പെടുന്നു....

വിചിത്രവും.... വൈവിധ്യവുമാർന്ന ഇഷ്ടങ്ങൾ....

" താങ്കളുടെ ഈ ജോലി അത്രമേൽ പ്രാധാന്യം അർഹിക്കുന്നുവെന്നും, സമൂഹത്തിന് ഒഴിച്ചുകൂടാൻ പറ്റാത്ത താണെന്നും തോന്നുന്നുണ്ടോ?... ഇത് തെറ്റായ ഒരു മാർഗ്ഗമാണെന്നും, അവസാനിപ്പിക്കണമെന്നും ചിന്തിച്ചിട്ടുണ്ടോ"?.... വില്ലി ഭായിയുടെ മറുപടിയ്ക്ക് വേണ്ടി ഞാൻ കാതോർത്തു.

" ഞാൻ വ്യാപൃതനായിരിക്കുന്ന ജോലി മറ്റേത് ബിസ്സിനസ്സിനേയും, പ്രവൃത്തിയേയും പോലെ തന്നെ പ്രാധാന്യമുള്ളതും... മനുഷ്യന് ഒഴിച്ചു കൂടാൻ പറ്റാത്തതുമാണെന്ന് തന്നെ ഞാൻ കരുതുന്നു.... ഒരു 'സൊസൈറ്റിയുടെ '  ആരോഗ്യകരമായ നിലനിൽപ്പിന് ഇത് ആവശ്യമാണ്....

പിന്നെ ഇതിന്റെ 'തെറ്റും... ശരിയും '

ഏതാണ് തെറ്റ്?... എന്താണ് ശരി?...

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളല്ലേ?... സ്ത്രീ ഇല്ലാതെ പുരുഷനും... പുരുഷൻ ഇല്ലാതെ സ്ത്രീക്കും പൂർണ്ണത ഉണ്ടോ?..

സദാചാര ബോധവും സാമൂഹ്യ അച്ചടക്കവും സംസ്ക്കാരത്തിന്റെ മാനദണ്ഡങ്ങൾ തന്നെയാണ്... വഴിയിൽ നടന്നു പോകുന്ന പെൺകുട്ടിയെ കയറി പിടിക്കുന്നതും, യാത്രക്കിടയിൽ സ്ത്രീയെ ഉപദ്രവിക്കുന്നതും സദാചാര ലംഘനങ്ങൾ തന്നെയാണ്.... വയോ വൃദ്ധകളെയും പിഞ്ചുകുട്ടികളെയും പീഠിപ്പിക്കുന്നവരെ അർഹിക്കുന്ന രീതിയിൽ ശിക്ഷിക്കണം....

എന്നാൽ ലൈംഗീക വൃത്തി  'തൊഴിൽ ' ആയി സ്വീകരിക്കുന്നവരെ അവർ ആയിരിക്കുന്ന സ്ഥലത്ത് വന്ന് സമൂഹത്തിന് ശല്യമുണ്ടാക്കാതെ ആസ്വദിക്കുന്നതിൽ എവിടെയാണ് സദാചാര ലംഘനം?... പലപ്പോഴും മനുഷ്യന്റെ ലൈംഗിക തൃഷ്ണയെ അടക്കി നിർത്തുന്നത് ഈ സദാചാര ഭയം തന്നെയല്ലേ?... വ്യഭിചാരം പാപമാണെന്ന് അനുശാസിക്കുന്ന മതങ്ങൾ, മനുഷ്യനെ ഭയപ്പെടുത്തി അവനെ ചങ്ങലയിൽ ബന്ധിക്കുന്നു....

മനസ്സ് കൊണ്ട്  വ്യഭിചരിക്കാത്തവരെ സത്യസന്ധമായി ഒന്നു കാട്ടിത്തരാമോ?... " ഒരു സ്ത്രീയെ മോഹിച്ചു കൊണ്ട് അവളെ നോക്കിയാൽ അവളോട് വ്യഭിചാരം ചെയ്തു പോയി എന്നല്ലേ "?....

ഒരവസരം വീണു കിട്ടിയാൽ മനുഷ്യന്റെ തൃഷ്ണ വിവേകത്തെ കീഴ്പ്പെടുത്താൻ തുനിയാറില്ലേ?... മനുഷ്യൻ മൃഗമായി മാറുന്നത് നാം കാണാറില്ലേ?...

എന്റെ പ്രവൃത്തികൾ തെറ്റാണെന്നോ അത് അവസാനിപ്പിക്കണമെന്നോ ഞാൻ നിനച്ചിട്ടില്ല....ഞാൻ ധാരാളം പണം സമ്പാദിക്കുന്നു.... ആയിരക്കണക്കിന് പെൺകുട്ടികൾ ജീവിക്കുന്നു.... പലരും കുടുംബം പുലർത്തുന്നു... ഈ ചിന്തകൾ എന്നെ സന്തോഷിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന എന്റെ ' നെറ്റ് വർക്കിൽ ' എത്രയോ ആളുകളാണ് ഉപജീവിക്കുന്നത്....

" ഒന്നു ചത്താൽ അല്ലേ... മറ്റൊന്നിന് വളമാകൂ... അതല്ലേ പ്രകൃതി നിയമം?...

ശതകോടീശ്വരൻമാർ മുതൽ ഇവിടുത്തെ ലേബർ ക്യാംമ്പിൽ താമസിക്കുന്ന ഏറ്റവും താഴ്ന്ന വരുമാനക്കാരായ സാധാരണ തൊഴിലാളികൾ വരെ ഇതിന്റെ ഉപഭോക്താക്കളാണ്....

ഒരു തരത്തിൽ ഞാൻ കൊടുക്കുന്നത് ഒരു സേവനമല്ലേ?... ഇവിടെ ആരും ആരേയും നിർബന്ധിക്കുന്നില്ല...

മനുഷ്യന്റെ ഒടുങ്ങാത്ത കാമനകൾ അവൻ അടക്കി നിർത്താൻ ശ്രമിക്കുമ്പോഴാണ്.... അവൻ  "വിഷയാസക്തൻ ' ആകുന്നതും... വിവേകം നഷ്ടപ്പെടുന്നതും... പിടിച്ചു കെട്ടിയിട്ടിരിക്കുന്ന അവന്റെ ശരീരത്തിന്റെ അടങ്ങാത്ത ചോദനകളെ പൂർത്തികരിക്കാൻ കഴിയാതെ വരുമ്പോഴല്ലേ സ്ത്രീ പീഠനങ്ങൾ സംഭവിക്കുന്നത്?...  'സെക്ച്വൽ ഫ്രീഡം ' ഉള്ള രാജ്യങ്ങളിൽ എവിടെയാണ് ലൈംഗീക അതിക്രമങ്ങൾ നടക്കുന്നത് ?....

ഇൻഡ്യയിലെ ' കപട സദാചാരം ' എന്ന പുകമറയ്ക് പിന്നിൽ മനുഷ്യന്റെ ലൈംഗിക ദാരിദ്ര്യം കൊടി കുത്തി വാഴുന്നു... എത്രയോ പെൺകുട്ടികളാണ് ദിവസേന പിച്ചിച്ചീന്തപ്പെടുന്നത്.... സന്യാസ സമൂഹങ്ങളിലെ അന്തേവാസികൾക്കിടയിൽ...മതം തടവിൽ ഇട്ട കാമം അഗ്നിപർവ്വതങ്ങളായി  ഇരുട്ടിൽ മറനീക്കി രാക്ഷസിയമായി പുറത്തു വരുമ്പോൾ എത്രയോ പാവം സന്യാസിനി മാരാണ് കാമവെറിയൻമാർക്ക് ഇരയായി മാറുന്നതും കൊല്ലപ്പെടുന്നതും!!!

ഇതാണോ നിങ്ങൾ പറയുന്ന ശരി!!!

ഒരു തത്വജ്ഞാനിയെപ്പോലെ അയാൾ ഇടമുറിയാതെ സംസാരിക്കുന്നത് കൗതുകത്തോടെ ഞാൻ കേട്ടുകൊണ്ടിരുന്നു.

" താങ്കൾ ഒരു ദൈവ വിശ്വാസിയാണോ "?.... ഞാൻ ചോദിച്ചു...  അൽപ്പ സമയം അയാൾ മൗനമായിരുന്നു.. അയാളുടെ വെളുത്തു തുടുത്ത മുഖത്ത് കാർമേഘം പോലെ ഇരുൾ പരക്കുന്നത് ഞാൻ കണ്ടു...

" ലുക്ക് മിസ്റ്റർ എഡിസൺ.... ഓൾ ദി സോ കോൾഡ് ഗോഡ്സ് ആർ നോൺ ടു ബി ദി എമ്പോഡിമെന്റ് ഓഫ് മൊറാലിറ്റി... ആൾ ദീസ് ആർ ദി മാൻ മെയ്ഡ് ഫാബ്രിക്കേറ്റഡ് റിലീജിയസ് കസ്റ്റംസ്.... അയാം എവേ ഫ്രം ദിസ് കോൺസെപ്റ്റ് ".....

ഞാൻ കൊടുക്കുന്ന സേവനങ്ങൾ വാങ്ങാൻ വരുന്നവർ ഇരുളിന്റെ മറ പറ്റിയാണ് വരുന്നത് , ആരും അറിയരുത് എന്ന് ആഗ്രഹിച്ച്  "സദാചാര ബോധം " പൊതിഞ്ഞു കെട്ടി കീശയിലിട്ടു കൊണ്ട്... എന്റെ പ്രവൃത്തികൾ നടക്കുന്നത് വെളിച്ചത്തല്ല... ഇരുട്ടിലാണ്!!!

"സോ... അയാം ലിവിങ്ങ് ഇൻ ദി ഡാർക്ക്നസ്.... എന്റെ ദൈവവും ഇരുളിലാണ്"..... അവൻ വെളിച്ചത്തിൽ വസിക്കുന്നില്ല....അവനെയാണ് ഞാൻ ആരാധിക്കുന്നത്!!! ഇരുളാണവൻ....

" യെസ്... ഹി ഈസ് മൈ ഗോഡ്... മൈ ലോർഡ് ആൻഡ് എവരിത്തിങ്ങ്.. ഐ വർഷിപ്പിങ്ങ് ഹിം... ഹിസ് നെയിം ഈസ് സേറ്റാൻ"!!!  ദി പ്രിൻസ് ഓഫ് ഡാർക്ക നസ്...

" യു മീൻ ... യു ആർ ആൻ ഇല്യൂമിനേറ്റി?... സാത്താൻ ആരാധകൻ!!!  ഉദ്ഗ്വേദത്തോടെ ഞാൻ ചോദിച്ചു....

" യെസ്... ഹി ഈസ് മൈ ലോർഡ്‌... 

എന്റെ മുഖത്ത് ഭയം ചേക്കേറുന്നത് കണ്ട് അയാൾ ചിരിച്ചു... ആ മുഖത്ത് വെട്ടേറ്റ് വീണ " കറുത്ത മാലാഖമാർ " നിഴൽ വിരിക്കുന്നതും... ഇരുളിന്റെ മറവിൽ എവിടെ നിന്നോ മാസ്മരികമായ സംഗീതം ഒഴുകി വരുന്നതും എന്റെ കർണ്ണപുടങ്ങളിൽ തട്ടി പ്രതിധ്വനിക്കുന്നതും ഞാൻ അറിഞ്ഞു....

" താങ്കളുടെ കുടുംബം... ഭാര്യ.. മക്കൾ..?

" ഒന്നിന്റേയും ബന്ധനങ്ങൾ എനിക്കില്ല.... കുടുംബ ജീവിതം പരിപാവനമായ ഒന്നാണ്.... ഞാൻ അതിന് അർഹനല്ല... ആഗ്രഹിച്ചിട്ടുമില്ല....അയാം എ ഫ്രീ ബേർഡ്.... ലൗകീക സുഖങ്ങളുടെ അനന്ത വിഹായസ്സിൽ... വ്യക്തി ബന്ധങ്ങളുടെയോ .... കുടുംബത്തിന്റേയോ... പാരതന്ത്ര്യങ്ങളില്ലാത്ത ജീവിതം...

' ഈറ്റ്... ഡ്രിങ്ക്... ആൻഡ് എൻ ജോയ്... ടുമോറോ യു മേ ഡൈ'...

തിന്നുക... കുടിയ്ക്കുക... ആനന്ദിക്കുക... നാളെ ചാകുമല്ലോ!!!!

ഹ.... ഹ...ഹ...... എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ വിലക്കിയിട്ടില്ല.......

എനിക്കായി മാറ്റി വെച്ച ഒരു പകൽ... എന്നോട് കാണിച്ച ആതിഥ്യ മര്യാദകൾ ... സൽക്കാരം.... പങ്കു വെച്ച നഗ്നമായ സത്യങ്ങൾ... എഴുന്നേറ്റ് നിന്ന് കൈ കൊടുത്ത് നന്ദി പറഞ്ഞു കൊണ്ട് യാത്ര പറയാൻ ഒരുങ്ങവേ... എന്നെ ചേർത്ത് നിർത്തി അയാൾ സെൽഫിയെടുത്തു....

" ഇത് എനിക്ക് വേണ്ടിയാണ്.... എന്നെ നിങ്ങൾക്ക് എവിടെയും കാണാൻ സാധിക്കില്ല.... പല മുഖങ്ങളിലാണ് ഞാൻ വെളിച്ചത്ത് വരിക.... ഇപ്പോൾ നിങ്ങൾ കണ്ടത് എന്റെ യഥാർത്ഥ മുഖം.... എ മാൻ വിത്ത് മൾട്ടിപ്പിൾ ഫേയ്സസ്.....

ഡ്രൈവർ അകത്തേക്ക് വന്നു... എന്റെ ഫോണും മറ്റു സാധനങളും തിരികെ ഏൽപ്പിച്ചു.... ഒരിക്കൽക്കൂടി നന്ദി പറഞ്ഞു കൊണ്ട് പുറത്തെ വാതിൽക്കലേക്ക് നടക്കുമ്പോൾ... പിൻ വിളി കേട്ടു... തിരിഞ്ഞു നിന്നു...

" എഡിസൺ..... താങ്ക്സ് ഫോർ കമിങ്... നൈസ് ടു മീറ്റ് യു...

ഞാൻ പറഞ്ഞതൊക്കെ എന്റെ മാത്രം ശരികളാണ്.... എന്റെ തത്വ ശാസ്ത്രങ്ങളും... ഭോഗേച്ഛകളെ അടക്കി നിർത്തുന്നതാണ് ദൈവീകത... പക്ഷേ....

വാക്കുകൾ മുഴുമിപ്പിക്കാതെ അയാൾ നിർത്തി.....

മുറി വിട്ട് പുറത്തേക്കിറങ്ങിയപ്പോൾ... ഏതോ മോഹവലയത്തിൽ നിന്നും വിമുക്തമാക്കപ്പെട്ടതുപോലെ....

സെൽഫിക്ക് വേണ്ടി അയാൾ തന്നെ ചേർത്തു നിർത്തിയപ്പോൾ.... ഏത് വില കൂടിയ സ്പ്രേയുടെ ഗന്ധമായിരുന്നു അനുഭവപ്പെട്ടത്....

അയാളുടെ ശരീരത്തിന് " മനുഷ്യ രേതസ്സിന്റെ " മനം മടിപ്പിക്കുന്ന ഗന്ധമായിരുന്നില്ലേ.....

                       സജി ജോസഫ്

2020, സെപ്റ്റംബർ 1, ചൊവ്വാഴ്ച

വൈറസ് - സജി ജോസഫ്

         

നാളെ ക്വാറൻന്റൈൻ
അവസാനിക്കുകയാണ്,
മുറിയിൽ ഒപ്പം ഉള്ളവരെല്ലാം നല്ല ഉറക്കത്തിലായി, തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി... കട്ടപിടിച്ച ഇരുട്ടിൽ ചില മിന്നാമിനുങ്ങകൾ പ്രകാശം വിതറുന്നു, തങ്ങളാണ് ലോകത്തെ പ്രകാശ പൂരിതമാക്കുന്നതെന്ന അഹങ്കാരത്തോടെ അവറ്റകൾ ഇരു ൾ പരപ്പിലൂടെ ഒഴുകി നടന്നു.... ചില മനുഷ്യരും ഇങ്ങനെയാണ്.... തങ്ങൾ ഇല്ലെങ്കിൽ ലോകമില്ല എന്ന അഹങ്കാരത്താടെ ജീവിക്കുന്നവർ, ഏതു മനുഷ്യനും വയലിലെ പൂവ് പോലെ പൂക്കുകയും... വെയിൽ തട്ടുമ്പോൾ വാടിപ്പോകുകയും ചെയ്യുന്നു.... പഠിച്ചിരുന്ന കാലത്ത് എപ്പഴോ ബൈബിൾ വായിച്ചപ്പോൾ ഉള്ളിൽ തട്ടിയ വാക്യം....

എന്നിട്ടും മനുഷ്യൻ അഹങ്കരിക്കുന്നു.. എന്നാൽ സൂഷ്മ നേത്രങ്ങളിൽ കൂടി പോലും കാണാൻ പ്രയാസമുള്ള കേവലം ഒരു വൈറസിന്റെ മുൻപിൽ ലോകം അടിയറവു പറഞ്ഞു.

തന്റെ ജീവിതവും ഇരുട്ടിലാണ്.... മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ലാത്ത കുരിരുട്ട്.

ഇരുട്ടിന്റെ ആ നിഗൂഡ സൗന്ദര്യത്തോട് വല്ലാത്ത ആസക്തി തോന്നി.... ഇരുട്ടിലേക്കുള്ള തന്റെ അകലം കുറഞ്ഞു കുറഞ്ഞു വരികയാണ്.... അത് തന്നെ പൂർണ്ണമായി ഗ്രസിക്കുന്ന സമയം സമീപമാണ്. ഇനി അതിൽ നിമഗ്നനാകാൻ അധിക ദിനങ്ങൾ ഇല്ല.

നാളെ ഇവിടെ നിന്നിറങ്ങിയാൽ ഇനി എങ്ങോട്ട്?.... ഇത്രയും ദിവസങ്ങൾ കഴിഞ്ഞു പോയതറിഞ്ഞില്ല. എയർപോർട്ടിൽ നിന്ന് നേരെ ഇവിടെ എത്തിയതാണ്, സർക്കാരിന്റെ ക്വോറന്റൈൻ ക്യാമ്പ്.. നല്ല വൃത്തിയുള്ള മുറികൾ.... ഭക്ഷണം... പരിചരണം. വെളിച്ചവും വായുവും കടക്കുന്ന വാതായനങ്ങൾ ഉള്ള മുറി. റിയാദിലെ ക്യാമ്പിലെ താമസത്തേക്കാൾ എത്രയോ മടങ്ങ് നല്ലതാണ്.

റിയാദിലെ ആ ഇരുണ്ട മുറിക്കുള്ളിൽ, ആറേഴ് പേർ . .. "സാൻഡ്വിച്ച്" പോലെ മുകളിലും താഴെയുമായി അടുക്കിയിരിക്കുന്ന ബംഗ് ബെഡ്ഡുകൾ... അവനവന്റെ കട്ടിലുകളായിരുന്നു അവനവന്റെ ലോകം... ഇരിപ്പും... കിടപ്പും... ഭക്ഷണം കഴിക്കുന്നതും.... ടി.വി കാണുന്നതും... സ്വപ്നം കാണുന്നതും ഒക്കെ അവിടെത്തന്നെ. വെളിച്ചവും വായുവും കടക്കാത്ത സദാ സമയവും ഇരുൾ നിറഞ്ഞു കിടക്കുന്ന മുറി... അതിനുള്ളിൽ ദിനരാത്രങ്ങൾ തിരിച്ചറിയാറില്ല ... ഞെരക്കങ്ങളും... കൂർക്കംവലികളും കേൾക്കാം... മൂട്ടകൾ പ്രണയ പാരവശ്യത്തോടെ രക്തപാനം നടത്തുന്നത് ആരും അറിയാറില്ല... ഉച്ച്വാസവായുവും... അധോവായുവും കൂടിക്കലർന്നുണ്ടാകുന്ന ഗന്ധം... നാസാരന്ധ്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ചിലർ ഉണർന്നിരിക്കുമ്പോൾ മറ്റുചിലർ ഉറങ്ങുന്നു... ഉറക്കെ സംസാരിക്കുന്നതോ  ചിരിക്കുന്നതോ അനുവദനീയമല്ല... അടക്കിപ്പിടിച്ച സംസാരങ്ങൾ മാത്രം. ചെവിക്കുള്ളിൽ തിരുകിയ ഹെഡ് ഫോണിലൂടെ നാട്ടിലുള്ള ഭാര്യയുമായി സല്ലപിക്കുന്നവർ... മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ്സിൽ ഉമ്മ വച്ച് പരസ്പരം ആത്മനിർവൃതി അടയുന്നവർ... രണ്ടും മൂന്നും ഒക്കെ വർഷങ്ങളായി ഭാര്യാസുഖം അനുഭവിക്കാൻ കഴിയാതെ.... സ്വയം തടവിലിട്ട കാമത്തെ..... നീല ചിത്രങ്ങളിലൂടെ ഭാവന കണ്ട് കരഞ്ഞും പിഴിഞ്ഞും തീർക്കുന്ന സാധുക്കൾ..

വെറും എണ്ണൂറ്റി അൻപത് റിയാലിന് പത്തും പന്ത്രണ്ടും മണിക്കൂറുകൾ ജോലി ചെയ്യുന്ന പാവങ്ങൾ... അതിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ കൈവശം വച്ച് നിശബ്ദം തേങ്ങി.... നാട്ടിലെ അടുപ്പിൽ തീ പുകയുവാൻ... പ്രായം തികഞ്ഞു നിൽക്കുന്ന സഹോദരിമാർക്ക് ഒരു താലിച്ചരടിന്റെ സുരക്ഷിതത്വം കൊടുക്കാൻ .... പഴയ കൂര മാറ്റി രണ്ട് മുറിയും അടുക്കളയും കക്കൂസുമായി ഒരു വീട് വയ്ക്കാൻ... മക്കളെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിപ്പിക്കാൻ ... അങ്ങനെ എത്രയെത്ര ആവശ്യങ്ങളും .. മോഹങ്ങളും ഉള്ളിൽ ഒതുക്കിപ്പിടിച്ച് പണിയെടുക്കുന്നവർ.
മോഹങ്ങളും മോഹഭംഗങ്ങളുമായി പ്രവാസം ചെയ്യുന്നവർ.

സൗദിയിൽ സ്വദേശിവൽക്കരണം ശക്തമാക്കി, അനേകർ തൊഴിൽ രഹിതരായി മടങ്ങുന്നു... ഇതിനിടയിലാണ് ഇടിത്തീ പോലെ കോവിഡ് ഉൽക്ക വർഷം തുടങ്ങിയത്. ലോകമെമ്പാടും കോവി ഡ് ഭീകരൻ സംഹാരതാണ്ഡവമാടുകയാണ്... അവന്റെ നിശ്വാസച്ചൂടിൽ മനുഷ്യർ ഈയ്യാംപാറ്റകളെപ്പോലെ ചിറക് കരിഞ്ഞ് വീണു കൊണ്ടിരുന്നു... ശവക്കൂനകൾക്കൊണ്ട് " കാലൻ" തുലാഭാരം നടത്തുന്നു... മൃതശരീരങ്ങൾ ആദരവ് പോലും അർഹിക്കാതെ കൂമ്പാരം കൂമ്പാരമായി കുഴിച്ചുമൂടപ്പെടുന്നു.... എത്രയോ ജനലക്ഷങ്ങളുടെ ജീവനാണ് ഓരോ ദിവസവും അവൻ കവർന്നെടുക്കുന്നത്. എത്രയെത്ര കുടുംബങ്ങളാണ് അനാഥമാവുന്നത്. ദേശ ഭാഷ വർഗ്ഗ വർണ്ണ ഭേദമില്ലാതെ ലോക സംസ്കൃതി വൈറസിന് മുൻപിൽ വീണുടഞ്ഞു.

മനുഷ്യരെ മുഖം മൂടി കൊണ്ട് വിരൂപമാക്കി.... പുതിയ മാനവീകത ഉദയം കൊണ്ടു... ജീവിതചര്യകൾ മാറ്റിമറിച്ചു... ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടച്ചുപൂട്ടി... വിവാഹങ്ങൾ ആർഭാടരഹിതമായി വെറും ചടങ്ങിൽ ഒതുങ്ങി... ശവസംസ്ക്കാര ചടങ്ങുകൾ മാനദണ്ഡങ്ങളിൽ ഒതുക്കി.... ഉത്സവങ്ങളും പെരുന്നാളുകളും മനുഷ്യന്റെ മനസ്സിൽ മാത്രം കൊടികയറി ഇറങ്ങി.

ആറ് വർഷങ്ങൾക്ക് മുൻപാണ് നാൽപതാം വയസ്സിൽ താനും നാട് വിട്ടത്, മനസ്സോടെ അല്ലെങ്കിലും.... ജീവസന്ധാരണം തികച്ചും വഴിമുട്ടിയപ്പോൾ... ബിരുദങ്ങളും ആദർശങ്ങളുമെല്ലാം മാറ്റി വച്ച്... കടം കയറി... മുങ്ങുന്ന അവസ്ഥയിൽ സൗദി അറേബ്യയിൽ അന്നം തേടി എത്തിയത്.

നാൽപ്പത് വയസ്സു വരെ എന്തു ചെയ്യുകയായിരുന്നുവെന്ന് പലരും ചോദിച്ചിരുന്നു. പഠനവും... പിന്നീട് ജോലി അന്വേഷണവുമായി മുപ്പത്തിയഞ്ചു വയസ്സുവരെ അലഞ്ഞു. ജോലി എന്ന സ്വപ്നം മരീചികയായി മാറിയപ്പോൾ എല്ലാവരെയും പോലെ തന്നെ ഞാനും സ്വയം തൊഴിൽ കണ്ടെത്താൻ വേണ്ടിയായിരുന്നു അടുത്ത ശ്രമം.

അച്ഛൻ മരിക്കുമ്പോൾ അവശേഷിപ്പിച്ചത് പതിനഞ്ച് സെന്റും അതിൽ ഒരു പഴയ വീടും.... അതിൽ കെട്ടു പ്രായം കഴിഞ്ഞു നിൽക്കുന്ന ചേച്ചിയും ആസ്മാരോഗിയായ അമ്മയുമായിരുന്നു... കൂടാതെ അച്ഛൻ ബാക്കി വെച്ചു പോയ കുറെ കട ബാദ്ധ്യതകളും. അച്ഛൻ പല ബിസിനസ്സുകളും ചെയ്ത് പരാജയമടഞ്ഞ് ഉണ്ടായിരുന്ന ഭൂമി വിറ്റ് കടം വീട്ടിയും.... മനസ്സമാധാനത്തിന് വേണ്ടി മദ്യപിച്ചും എല്ലാം നശിച്ചിരുന്നു.… അച്ഛനും ഒരു സാധു മനുഷ്യനായിരുന്നു. ഒരു കച്ചവടത്തിലും വിജയിക്കാൻ കഴിയാതെ പലരാലും വഞ്ചിക്കപ്പെട്ടും ജീവിതത്തിൽ പരാജയമടഞ്ഞ പാവം മനുഷ്യൻ. മക്കൾക്ക് വേണ്ടി ഒന്നും കരുതാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പരിതപിച്ചിരുന്നു അവസാന നാളുകളിൽ.

മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ ജോലിയെന്ന സ്വപ്നം അവസാനിപ്പിച്ച് സ്വന്തമായിട്ടെന്തെങ്കിലും ചെയ്തു ജീവിക്കണമെന്ന് കരുതി പതിനഞ്ച് സെന്റിൽ നിന്ന് അഞ്ച് സെന്റ് വിൽക്കാൻ അമ്മയോട് അനുവാദം ചോദിച്ചു.

" ഇനി ഇതു കൂടിയെ ഉള്ളൂ.…. അച്ഛൻ കച്ചവടം ചെയ്ത് നശിച്ചത് നീ കണ്ടതല്ലേ....നിന്നെക്കൊണ്ടതിനൊന്നും കൊള്ളില്ല... അതിലൊക്കെ വിജയിക്കണമെങ്കിൽ വക്ര ബുദ്ധി വേണം... നിനക്ക് അതില്ല... നീയും നിന്റെ അച്ഛനെപ്പോലയാണ്.. ചിന്തിച്ച് ചെയ്യ്"..... സുമയെ ഇറക്കി വിട്ടിട്ട് ഒന്നും കൊടുത്തിട്ടില്ല.

ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും, ആട് വളർത്തിയുമൊക്കെ കിട്ടുന്നതു കൊണ്ട് അടുപ്പിൽ തീ പുകച്ചിരുന്നു സുമേച്ചി. എന്റെ ഓരോ പരാജയങ്ങളിലും സുമേച്ചി ആശ്വസിപ്പിക്കുമായിരുന്നു...
"സാരമില്ല രഘൂ...നിനക്ക് ഒരു നല്ല സമയം വരും" സുമേച്ചി പറയുമായിരുന്നു.

രണ്ടാം കെട്ടുകാരനും വികലാംഗനുമായ ആ പഴയ പട്ടാളക്കാരന്റെ ആലോചനയുമായി ദല്ലാൾ വന്നപ്പോൾ, തനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു... എന്നിട്ടും പാവം സുമേച്ചി സമ്മതിച്ചു.
" ഇതിലും വലുതായി സുമേച്ചിക്ക് ആഗ്രഹിക്കാൻ ഇനി എന്തുണ്ട് രഘൂ.." സാരിത്തലപ്പുകൊണ്ട് വേദനയുടെ നീരണിഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് സുമേച്ചി ചോദിച്ചു . അലക്കി നിറം മങ്ങി അവിടവിടെ പിഞ്ചിക്കീറി തുന്നിച്ചേർത്ത സാരിയും ബ്ലൗസ്സും ധരിച്ചു നടക്കുന്ന അവളെ കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞിട്ടുണ്ട്..

വികലാംഗനായ രണ്ടാം കെട്ടുകാരന്റെ വധുവായി സുമേച്ചി ഇറങ്ങിപ്പോകുമ്പോൾ.... ഒരു താലിച്ചരട് പോലും വാങ്ങി നൽകാൻ കെൽപ്പില്ലാതെ പോയ ഞാൻ നിസ്സഹായതയോടെ വിതുമ്പി..

" സാരല്ല്യ... ചേച്ചിക്ക് വിഷമം ഒന്നൂല്ല്യ... നീ എന്തെങ്കിലും ചെയ്ത് ജീവിക്കാൻ നോക്ക്"... അപ്പോഴും അവൾ തന്നെ ആശ്വസിപ്പിച്ചു.

"കരിക്ക് "കച്ചവടം... മുളക് പൊടി, തേയില... ഏജൻസി ബിസിനസ്സുകൾ... ഒടുവിൽ ചായക്കട എന്നു വേണ്ട... എന്തെല്ലാം ശ്രമങ്ങൾ... ഒന്നിലും വിജയം കണ്ടില്ലെന്ന് മാത്രമല്ല കടക്കെണിയുലുമായി... ഒടുവിൽ അമ്മ പറഞ്ഞതു തന്നെ സംഭവിച്ചു... നഷ്ടങ്ങൾ മാത്രം ബാക്കിയായി... കഴിവില്ലായ്മയും... പ്രാപ്തിക്കുറവും... ചെയ്ത പണികളിലൊക്കെയുള്ള അജ്ഞതയും... പലരും മുതലെടുത്തു. അച്ഛനെപ്പോലെ തന്നെ... തോറ്റു മടങ്ങൽ...

വിവാഹം കഴിഞ്ഞ് രണ്ടു വർഷം പൂർത്തിയാകുന്ന ദിവസം സുമേച്ചിയുടെ ജഡം ഭർത്താവിന്റെ വീടിനടുത്തുള്ള പാറ ക്കുളത്തിൽ പൊന്തിക്കിടന്നു... ആത്മഹത്യയെന്ന് വിധിയെഴുതി പട്ടാളക്കാരൻ കൈ കഴുകി.

" നീ എന്തിനാടാ ഇങ്ങനെ ജീവിച്ചിരിക്കുന്നെ.... സ്വന്തം പെങ്ങളെ തല്ലിക്കൊന്ന് കുളത്തിലെറിഞ്ഞ ആ പട്ടിയോട് ഒരു വാക്ക് എങ്കിലും ചോദിക്കാൻ നിനക്ക് ധൈര്യം ഉണ്ടായോ".... അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു... " എന്തിനാടാ എനിക്ക് ഇങ്ങനെ ഒരു മകൻ" എന്റെ കൈ പിടിച്ചുലച്ചു കൊണ്ട് അമ്മ അലറിക്കരഞ്ഞു. തകർന്നു പോയ അമ്മയുടെ മുഖത്ത് നോക്കാൻ ഭയപ്പെട്ടു..

ഇല്ല... എനിക്കൊന്നിനും കഴിഞ്ഞില്ല.. " കഴിവുകെട്ടവൻ... മണ്ടൻ... ആണത്തം ഇല്ലാത്തവൻ"... ജനങ്ങൾ തന്നെ ക്കുറിച്ച് അടക്കം പറഞ്ഞ് പരിഹസിച്ചു.....

തികഞ്ഞ പരാജയ ചിന്തകളും, ആത്മവിശ്വാസം ഇല്ലായ്മയും അപകർഷതാ ബോധവും മൂലം ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ട തന്നെ പതുക്ക പതുക്കെ വിഷാദരോഗം പിടിമുറുക്കി .

കടം തിരികെ കൊടുക്കുവാനുള്ളവരുടെ ഭീഷണി കൂടി കൂടി വന്നപ്പോൾ... വീണ്ടും അഞ്ച് സെന്റും കൂടി വിറ്റു.

ഇനി ശേഷിക്കുന്നത് അഞ്ച് സെന്റും... പൊളിഞ്ഞു വീഴാറായി നിൽക്കുന്ന വീടും... പിന്നെ ഗതിയില്ലാതെ അലയുന്ന പ്രേതാത്മാക്കളെ പോലെ അമ്മയും... ഞാനും..

"എന്താ മാഷേ ഉറങ്ങുന്നില്ല... മണി രണ്ടായല്ലോ"?... അടുത്ത കട്ടിലിൽ കിടക്കുന്നയാൾ ചോദിച്ചു.

"നാളെ ക്വാറന്റൈൻ കഴിയും... പോണം", ഞാൻ മറുപടി പറഞ്ഞു.

" വീട്ടിൽ നിന്ന് വണ്ടിയുമായി ആരെങ്കിലും വരുമോ", അയാൾ വീണ്ടും ചോദിച്ചു.

"ഹേയ്... വരാനാരുമില്ല... ഓട്ടോ പിടിച്ചു പോണം"

" എന്നാൽ കിടന്ന് ഉറങ്ങാൻ നോക്ക്... രാവിലെ പോകേണ്ടതല്ലേ"... അയാൾ പറഞ്ഞു,

തനിക്ക് എങ്ങിനെ ഉറങ്ങാൻ കഴിയും... നാളെ എങ്ങോട്ട് പോകും.

പുറത്തെ ഇരുട്ടിന് കനം വയ്ക്കുന്നു... കട്ടപിടിച്ചതു പോലെ.

ആറ് വർഷങ്ങൾക്ക് മുൻപ് നാടു വിടുമ്പോൾ... ബാക്കിയുണ്ടായിരുന്ന അഞ്ച് സെന്റും ബാങ്കിന് പണയപ്പെടുത്തി തുക വാങ്ങി.

"മോൻ പൊയ്ക്കോ...എവിടെയെങ്കിലും പോയി ജീവിയ്ക്ക്... ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും പൊയ്ക്കോ.... പൊയ്ക്കോ.... നി ഇങ്ങനെ ശാപമേറ്റവനെ പോലെ അലഞ്ഞുതിരിയുന്നതു കാണാൻ അമ്മയ്ക്ക് വയ്യാ".... അമ്മ പറഞ്ഞു.

" അമ്മ തനിച്ചിവിടെ"?...

"സാരമില്ല... അമ്മ നിന്നോളാം... നീ ഇങ്ങനെ ഗതി കിട്ടാതെ അലയുന്നതു കാണേണ്ടല്ലോ"

അടുത്തു താമസിക്കുന്ന അകന്ന ബന്ധത്തിൽപ്പെട്ട അമ്മാവനോട്.. അമ്മയെ ഒന്നു ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുമ്പോൾ... അയാളും പറഞ്ഞു....

" നീ ഈ നാട്ടിന്ന് പോ രഘൂ... എവിടെയെങ്കിലും പോയി തോട്ടിപ്പണിയെങ്കിലും ചെയ്യ്"....

എണ്ണൂറ്റി അൻപത് സൗദി റിയാൽ ശമ്പളത്തിൽ റിയാദിലെ ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണശാലാ ശ്രംഘലയിൽ ജോലിക്കായി വിമാനം കയറുമ്പോൾ... തനിക്ക് ഒരു സ്വപ്നങ്ങളും ഇല്ലായിരുന്നു... അല്ലെങ്കിൽത്തന്നെ കനവു കാണാനുള്ള പ്രായം ഒക്കെ കഴിഞ്ഞിരിക്കുന്നു. മനസ്സ് നീര് വറ്റി വീണ്ടു കീറിയ ഒരു ഊഷര ഭൂമിയായി മാറിക്കഴിഞ്ഞിരുന്നു....

പോയി മൂന്ന് വർഷം കഴിഞ്ഞ് ഒരു മാസത്തെ അവധിക്ക് തിരികെ വന്നു. ഒന്നുമില്ലെങ്കിലും അമ്മയ്ക്ക് കഞ്ഞിയ്ക്കും മരുന്നിനുമുള്ളത് കൊടുക്കാൻ പറ്റുന്നുണ്ടല്ലോ.... ചാരിത്യാർത്ഥ്യം തോന്നി.

തന്റെ സ്വന്തം നാട് തനിക്ക് എന്തു നൽകി?...

പരാജയങ്ങളും... പരിഹാസങ്ങളും... നിന്ദയും... ചതിയുമല്ലാതെ...

അമ്മയെ ഇടയ്ക്കിടെ വന്ന് അന്വേഷിക്കാൻ ഒരു സ്ത്രീയെയും ഏർപ്പാടാക്കി,

തിരികെ മടങ്ങുമ്പോൾ അമ്മ ഓർമ്മിപ്പിച്ചു...

"മോനെ... ഈ വീട് ഒന്ന് ശരിയാക്കി.... നിനക്ക് വേണ്ടേ ഒരു ജീവിതം... കല്യാണപ്രായമൊക്കെ കഴിഞ്ഞെങ്കിലും .. ഞാൻ ഇല്ലാതായാൽ നിനക്ക് " നാഴി" വെള്ളം തരാൻ ആരെങ്കിലും വേണ്ടേ"

നിസ്സംഗമായ ഒരു ചിരിയിൽ മറുപടി ഒതുക്കി അമ്മയോട് യാത്ര പറഞ്ഞു.

തിരിച്ചുള്ള യാത്രയിൽ മുഴുവൻ അമ്മയുടെ വാക്കുകൾ ഹ്രദയത്തിൽ തട്ടിക്കൊണ്ടിരുന്നു..... വിവാഹം!!!!

കൗമാരത്തിന്റെ ആരംഭത്തിൽ എപ്പൊഴോ... മനസ്സിൽ മൊട്ടിട്ട മോഹം... ഉമയുടെ മുഖം നിഴൽ വിരിയുന്നതുപോലെ അകക്കണ്ണാടിയിൽ തെളിഞ്ഞു തെളിഞ്ഞു വന്നു.

തുടക്കം ഒരു മൗനരാഗമായി മൂളി.... സാന്ദ്രമായ മൗനം ഭേദിച്ച്.. ഷഡ്ജം... മദ്ധ്യമം... പഞ്ചമം അതാതു സ്ഥാനങ്ങളിൽ ചേർന്ന്... ഏക ശ്രുതി മീട്ടിയ സംഗീതമായി മാറിയ പ്രണയം...

വിഘ്നങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും... ഉമ തന്നോട് കൂടുതൽ കൂടുതൽ അടുത്തു... വെറും കൗമാര ചാപല്യങ്ങൾക്കപ്പുറം.. ജീവിതം പങ്കു വയ്ക്കുവാൻ കൊതിച്ചിരുന്നു. ആത്മാവിൽ ആവഹിച്ചെടുത്ത്.. അനന്തമായ ജീവിത പ്രയാണത്തിൽ സന്തത സഹചാരിയായി കൂടെ നടക്കുവാൻ അവൾ ആഗ്രഹിച്ചിരുന്നു.

കലാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ അവൾ ചോദിച്ചു...

"എത്ര നാൾ കാത്തിരിക്കണം"...

ബിരുദ സർട്ടിഫിക്കറ്റുകളുടെ ഭാരവും പേറി  ... പല വാതിലുകൾ മുട്ടിത്തളർന്ന്... ഒടുവിൽ ഗ്രാമീണ വായന ശാലയിലെ പുറച്ചട്ട മുഷിഞ്ഞ പുസ്തകങ്ങളുമായി  .... കശുമാവിൻ ചില്ലകൾ ഇരുൾ വീഴ്ത്തിയ ഇടവഴികളിലൂടെ മൂകം അലയുമ്പോഴും.... അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു .. ഒരു നിഴൽ പോലെ... എന്റെ നിഴലായ്... ഉമ...

"രഘുവേട്ടാ... ഇനി എനിക്ക് പിടിച്ചു നിൽക്കാനാവില്ല... ഞാൻ എന്തു ചെയ്യണം?... ഒന്നു വിളിച്ചാൽ മതി ഞാൻ കൂടെ വരാം"... അവൾ നെഞ്ചുപൊട്ടിപ്പറഞ്ഞു.

നിസ്സഹായനായിരുന്നു ഞാൻ .... എങ്ങോട്ട് അവളെ കൂട്ടിക്കൊണ്ടുപോകും.. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ... സ്വയം വിശപ്പടക്കാൻ പോലും നിവൃത്തിയില്ലാതെ.... പലിശക്കാരുടെ ആക്രോശവും ഭീഷണിയും നേരിടുന്ന ഞാൻ അവളെ.... എന്റെ നരക ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കാൻ തയ്യാറായില്ല... പിന്നീടുള്ള ദിവസങ്ങൾ ഒക്കെ അവളെ കാണാതെ ഒളിച്ചു നടന്നു.... ഭീരുവിനെപ്പോലെ....

ഒടുവിൽ..... കുന്നിൻ പുറത്തെ അമ്പലത്തിൽ വെച്ച് മറ്റൊരാൾ അവളുടെ കഴുത്തിൽ താലി ചാർത്തുന്നതും.... അലങ്കരിച്ച കാറിൽ കയറി അവൾ യാത്രയാവുന്നതും..... ദൂരെ മാറി മറഞ്ഞു നിന്ന് വേദനയോടെ ഞാൻ കണ്ടു... എന്റെ നിഴൽ എനിക്ക് നഷ്ടമാകുന്നു.... എന്റെ നിഴലിന്റെ മരണം.....


തീരെ ഉറങ്ങാൻ പറ്റുന്നില്ല... നാളെ ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ട് പോകും!!!

മുറിയുടെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി... ആ ഇരുട്ടിൽ മെല്ലെ നടന്നു...

അമ്മ മരിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു... കൊറോണയുടെ വ്യാപനം തുടങ്ങിയപ്പോൾ മുതൽ വിമാന സർവ്വീസുകൾ നിർത്തിയിരുന്നു. അമ്മയെ അവസാനമായി ഒരു നോക്ക് കാണാനോ.... അന്ത്യ കർമ്മങ്ങൾ ചെയ്യാനോ പോലും... വിധി അനുവദിച്ചില്ല. അകന്ന ചില ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശവദാഹം നടത്തി. സ്വന്തം മണ്ണിൽ കിടന്ന് മരിക്കാൻ പോലും അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല.

ലോൺ എടുത്ത പണം തിരിച്ചടക്കാൻ കഴിയാതെ പോയതിനാൽ... ഇത്തിരി പറമ്പും വീടും ശേഷിച്ചിരുന്നത് ബാങ്ക് ജപ്തി ചെയ്തു......

പാവം അമ്മ... ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സന്തോഷവും അനുഭവിക്കാതെ... അമ്മയുടെ ഒരാഗ്രഹങ്ങളും നടത്തിക്കൊടുക്കാൻ തനിക്കായില്ല. അവസാനമായി ആ ജഡമൊന്നു കാണാൻ പോലും.... വിധി കോവിഡിന്റെ രൂപത്തിൽ തനിക്കെതിരായി....

കഴിഞ്ഞ അഞ്ചാറ് മാസമായി വിട്ട് മാറാത്ത പനി തന്നെ അലട്ടിക്കൊണ്ടിരുന്നു. സാധാരണ പനിക്കുള്ള ടാബ്ലറ്റുകൾ ഒക്കെ കഴിച്ച് ജോലിക്ക് പോയിക്കൊണ്ടിരുന്നു. ദിവസേന ക്ഷീണം കൂടി വന്നതല്ലാതെ കുറവ് ഒന്നും കണ്ടില്ല.  കോവിഡ് പടരുന്നതിന് ഒരു മാസം മുൻപായിരുന്നു അത്, കൂടെ താമസിക്കുന്ന സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കിംങ് ഖാലിദ് ഹോസ്പിറ്റലിലെ മലയാളിയായ ഡോക്ടറെ പോയി കണ്ടത്.

എന്തായാലും കൂടെ കൂടെ പനി വരുന്നതല്ലേ .. രക്തം ഒന്നു പരിശോധിക്കാം എന്നു പറഞ്ഞ് ഡോക്ടർ ബ്ലഡ് ടെസ്റ്റിന് എഴുതി... ലാബിൽ ബ്ലഡ് കൊടുത്തു തിരികെ പോന്നു. രണ്ടാമത്തെ ദിവസം ഹോസ്പിറ്റലിൽ പതോളജിക്കൽ സെക്ഷനിൽ നിന്ന് ഫോൺ വന്നു... ഒന്നുകൂടി ബ്ലഡ് കൊടുക്കണമെന്ന് പറഞ്ഞ്... വീണ്ടും പോയി ഒരു പ്രാവശ്യം കൂടി രക്തപരിശോധന നടത്തി.... പിറ്റേന്ന് വരാൻ പറഞ്ഞു.

ഡോക്ടറുടെ ക്യാബിനിൽ അദ്ദേഹത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ.... മറിച്ചൊന്നും ചിന്തിച്ചില്ല...

ഫയലിൽ നിന്ന് റിപ്പോർട്ട് എടുത്ത് കൈയ്യിൽ പിടിച്ചു കൊണ്ട്... ഒന്നുകൂടി സൂഷമമായി പരിശോധിച്ചു കൊണ്ട് എന്റെ നേരേ നോക്കി...

" രഘു നന്ദൻ.".

"യെസ് ഡോക്ടർ"...

" ഞാൻ പറയുന്നത് ആത്മസംയമനത്തോടെ കേൾക്കണം."

"എത്ര വർഷമായി റിയാദിൽ വന്നിട്ട്"?

"ആറ് വർഷം"

" വീട്ടിൽ ആരൊക്കെയുണ്ട്"?

" അമ്മ മാത്രമെയുള്ളൂ,"...

" ഭാര്യ... കുട്ടികൾ"...

" വിവാഹിതനല്ല"...

" അതെന്താ?"..

"കഴിഞ്ഞില്ല.... അത്രമാത്രം

" സഹോദരങ്ങൾ?"....

" ആരുമില്ല"....

" എവിടെയാ വർക്ക് ചെയ്യുന്നത്?"....

" ഒരു ചെറിയ ജോലിയാ... തുശ്ചമായ ശമ്പളം"... മറുപടി പറഞ്ഞു

" രഘു നന്ദൻ... നിങ്ങൾക്ക് അൽപ്പം കോംപ്ലിക്കേറ്റഡ് ആയ സ്റ്റേജാണ്... രക്തത്തിൽ ശ്വേത രക്താണുക്കളുടെ അമിതവും അസാധാരണവുമായ വർദ്ധനവാണ് കാണിക്കുന്നത്... അതൊന്നു കൂടി കൺഫേം ചെയ്യാൻ വേണ്ടിയാ രണ്ടാമതും ബ്ലഡ് ടെസ്റ്റ് നടത്തിയത്.
ഐ മീൻ .... ലുക്കീമിയ .. കൂടിയ സ്റ്റേജിൽ ആയിക്കഴിഞ്ഞു.... ഡോക്ടർ വിഷമത്തോടെ പറഞ്ഞു.

ഡോക്ടർ മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് തണുത്ത വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് എന്റെ നേരേ നീട്ടി.... " കുടിയ്ക്ക്"

വെള്ളം വാങ്ങി കുടിയ്ക്കുമ്പോൾ ഭയമോ... ദുഖമോ... നിരാശയോ... ഒരു വികാരങ്ങളും തോന്നിയില്ല. നിർവ്വികാരമായ ഒരു മരവിപ്പ് മാത്രം... മരണത്തിന്റെ തണുത്ത കരങ്ങൾ മെല്ലെ സ്പർശിക്കുന്നതു പോലെ.

" നാട്ടിൽ പൊയ്ക്കൊള്ളൂ... ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല, തിരുവനന്തപുരം ശ്രീചിത്തിരയിലെ ഒരു ഡോക്ടർക്ക് റഫർ ചെയ്യാം... ഡോക്ടർ പറഞ്ഞു.

" ചികിത്സിച്ചാൽ ഫലം ഉണ്ടാകുമോ ഡോക്ടർ"?..... നിസ്സംഗമായി ചോദിച്ചു.

ഡോക്ടർ നിസ്സഹായമായ ഒരു വിളറിയ ചിരിയിൽ മറുപടി ഒതുക്കി.

തിരികെ റൂമിൽ എത്തിയപ്പോൾ... റൂമിലുള്ളവർ രോഗവിവരം ആരാഞ്ഞു.

" ഹേയ്.. കുഴപ്പമൊന്നുമില്ല... ബ്ലഡിൽ ചെറിയ പ്രശ്നങ്ങൾ.... മരുന്ന് തന്നിട്ടുണ്ട്"...

എന്തിന് വെറുതെ അവരെ വിഷമിപ്പിക്കണം...

ആദ്യം ഓർത്തത് അമ്മയെയാണ്.... താൻ പോയാൽ അമ്മയ്ക് ആരുണ്ട്.

അവ്യക്തമായ ചിന്താ ഭാരങ്ങളാൽ മനസ്സുലയന്നുണ്ടായിരുന്നു. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി... ക്ഷീണം കൂടി വരുന്നു... തിരികെ മടങ്ങാൻ തീരുമാനമെടുത്ത ദിനങ്ങളായിരുന്നു പിന്നീട്.

" ഞാൻ നാട്ടിൽ പോവുകയാണ്"... കൂടെയുള്ളവരോട് പറഞ്ഞു.

" അതെന്താ പെട്ടെന്ന്".?... അവർ ചോദിച്ചു.

"രണ്ടു മാസം റെസ്റ്റ് എടുക്കാൻ ഡോക്ടർ പറഞ്ഞിരുന്നു"....

അടുത്ത് വന്ന ഒരു ഒഴിവ് ദിവസം 'ബത്തയിൽ' പോയി അമ്മയ്ക്ക് രണ്ടു സെറ്റുമുണ്ടും കവിണിയും.. ടൈഗർ ബാമും ഒക്കെ വാങ്ങി വച്ചു.

ഇതിനിടയിൽ കോവിഡ് സൗദി അറേബ്യയിലും പിടിമുറുക്കി... ലോകം  നിശ്ചലമായി.... ഇറ്റലിയും ഫ്രാൻസും അമേരിക്കയുമൊക്കെ ശവപ്പറമ്പുകളയായി മാറി. ശവക്കൂനകൾക്ക് മുൻപിൽ പകച്ചു നിന്നു..... എല്ലായിടത്തും ലോക്ക് ഡൗൺ.... ഈ മഹാമാരിയെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഭരണാധികാരികൾ.... തളർന്നു.

എല്ലാ നഗരങ്ങൾക്കുമൊപ്പം റിയാദും അടച്ചുപൂട്ടി.... ഞങ്ങളുടെ ക്യാംമ്പിലും കോവി ഡ് ബാധിച്ചു. കൂടെ ജോലിചെയ്യുന്ന ചിലരെ രോഗം പിടികൂടി.... മലയാളികളായ മൂന്ന് സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങി.... ബിജുവും.... ഫൈസലും... ജയനും.

ബിജുവിന് രണ്ടാമത്തെ കുട്ടിയുണ്ടായിട്ട് ആറ് മാസമേ ആയിട്ടുള്ളൂ.... ഫൈസലിന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷവും... ജയന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം. അവരുടെ ജഡങ്ങൾ പോലും അവസാനമായി പ്രീയപ്പെട്ടവർക്ക് കാണാൻ കഴിഞ്ഞില്ലാ. ഉറ്റവരെയും ഉടയവരെയും കാണാതെ ഈ മരുഭൂമിയിൽ ചിറക് കരിഞ്ഞ വീണ ശലഭങ്ങൾ.

താൻ നാട്ടിലേക്ക് മടങ്ങാനായി തയ്യാറാക്കുന്ന സമയത്തായിരുന്നു വിമാന സർവീസുകൾ നിർത്തി വച്ചത്... ഇതിനിടയിലാണ് അമ്മയുടെ മരണം അറിയിച്ചു കൊണ്ട് ഫോൺ കോൾ വന്നത്... കുഴഞ്ഞ് വീണ് മരണം.....

ഒരു മനുഷ്യനോട് വിധി ഇത്ര ക്രൂരമായി ഇടപെടുമോ....

അമ്മയ്ക്കായി വാങ്ങിയ മുണ്ടും കവിണിയും പെട്ടിയിലിരിപ്പുണ്ട്....

തിരികെ കട്ടിലിൽ വന്നു കിടന്നു. ഒന്നുമയങ്ങി..... നേരം വെളുത്തിരിക്കണു

" പതിനൊന്നു മണിയോടെ നിങ്ങൾക്ക് പോകാം"... ഹെൽത്ത് വർക്കർ പേപ്പർ തന്നുകൊണ്ട് പറഞ്ഞു.

ആദ്യം ജയന്റെ വീട്ടിൽ പോകാം, അവന്റെ പെട്ടിയും ചില്ലറ സാധനങ്ങളും, ശമ്പളത്തിലെ ബാക്കി പണവും മാനേജർ തന്നെ ഏൽപ്പിച്ചിരുന്നു.... വീട്ടിൽ ഏൽപ്പിക്കണം,

തന്റെ ഒരു ചെറിയ ബാഗു മാത്രമെയുള്ളൂ ... അതും ജയന്റെ പെട്ടിയും എടുത്ത് പുറത്തിറങ്ങി. ഓട്ടോ പിടിച്ചു ജയന്റെ വീട് ലക്ഷ്യമാക്കിയുള്ള യാത്ര... എങ്ങിനെ താൻ അവരെ അഭിമുഖീകരിക്കും.... മുറ്റം വരെ ഓട്ടോ ചെല്ലുകയില്ല... അൽപ്പം ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുറ്റത്തെത്തി.

നാല് ചുവരുകളിൽ പഴയ കട്ടിളയും ജനലുകളും വച്ച് കെട്ടിപ്പൊക്കി നിർത്തിയിരിക്കുന്ന പണിതീരാത്ത ഒരു വീട്.... ഏതോ നഷ്ട സ്വപ്നത്തിന്റെ ശേഷിപ്പ് പോലെ.... അതിനരികിലായി ഒരു ഷെഡ്... അതിനുള്ളിൽ നിന്ന് രണ്ട് കുട്ടികൾ ഓടിയിറങ്ങി വന്നു, ജയന്റെ മക്കൾ.... തന്റെ കൈയ്യിലിരിക്കുന്ന പെട്ടിയിലേക്കും പിന്നെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് വിളിച്ചു പറഞ്ഞു.

"അമ്മേ ദേ... ഒരാള് വന്നിരിക്കണ്"...

പഴകി പിഞ്ചിയ നൈറ്റിയിട്ട് മുഖത്ത് രക്തമയമില്ലാതെ.... വിറക് അടുപ്പ് ഊതി കത്തിച്ചപ്പോൾ പറന്നുയർന്ന ചാരം തലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന പെൺകുട്ടി പുറത്തേക്കിറങ്ങി വന്നു... സംശയത്തോടെ നോക്കി....

ജയന്റെ ഭാര്യ... വിദേശ മലയാളിയുടെ സഹധർമിണി!!!!

" ഞാൻ .. ഞാൻ.. ജയന്റെ സുഹൃത്താണ്... രഘു നന്ദൻ"... വാക്കുകൾ വിക്കി വിക്കി പുറത്തേക്ക് വന്നു.

"അച്ഛന്റെ കൂട്ടുകാരൻ... അച്ഛന്റെ കൂട്ടുകാരൻ"..... കുട്ടികൾ തുള്ളിച്ചാടി .

ആ പെൺകുട്ടിയുടെ കണ്ണുകൾ നീർച്ചാലുകളായി മാറുന്നത് ഞാൻ കണ്ടു.... അന്തരംഗത്തിൽ നിന്ന് തള്ളിക്കയറിവന്ന തേങ്ങൽ ഒരു ചീന്തലായി ബഹിർഗമിച്ചു. തോളിൽ ക്കിടന്ന തോർത്തു കൊണ്ട് അവൾ കരച്ചിൽ കടിച്ചമർത്തി അകത്തേക്ക് പോയി ഒരു പ്ലാസ്റ്റിക് കസേര കൊണ്ട് വന്ന് പുറത്തിട്ടു കൊണ്ട് പറഞ്ഞു... അകത്തിരിക്കാൻ സൗകര്യമില്ല.

" സാരമില്ല... ഇവിടെയിരിക്കാം, ഞാൻ ജയന്റെ കൂടെ ജോലി ചെയ്തിരുന്നു. വന്നിട്ട് കുറച്ച് ദിവസമായി, ക്വാറന്റൈനിലായിരുന്നു, ഇന്ന് കഴിഞ്ഞിറങ്ങിയതേയുള്ളൂ... നേരെ ഇങ്ങോട്ട് പോന്നു"....

" ജയൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്... ചേട്ടനെപ്പറ്റി...

അവസാനമായി ഒരു നോക്കു കാണാൻ പോലും ഞങ്ങൾക്കായില്ലല്ലോ... ഞാൻ ഈ കുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യും.... അവളുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു....

ഞാൻ അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും!!!

" വീടിന്റെ പണി ഒന്നുമ്മേലും ആയില്ലല്ലോ" ആത്മഗദം പോലെ ഞാൻ പറഞ്ഞു.

"ഇല്ല... ഒന്നര വർഷം കൊണ്ട് ഇത്രയെ ചെയ്യാൻ പറ്റിയുള്ളൂ... അതിനിടയിൽ ഇളയ സഹോദരിയുടെ കല്യാണം കഴിഞ്ഞു .. പൈസാ ഒന്നും ഉണ്ടായിരുന്നില്ല."... അവൾ പറഞ്ഞു.

കുറഞ്ഞ ശമ്പളക്കാരനായ ഒരു ശരാശരി പ്രവാസിയുടെ ആത്മ രോദനങ്ങൾ ആരറിയാൻ....

അവൾ വീണ്ടും അകത്തേക്ക് പോയി.

കുട്ടികളെ അടുത്തേക്ക് വിളിച്ചു... പേരുകൾ ചോദിച്ചു.. ബാഗിൽ കരുതിയിരുന്ന ഒരു പായ്ക്കറ്റ് ചോക്കലേറ്റും ബിസ്ക്കറ്റുകളും എടുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു... " അച്ഛൻ തന്നു വിട്ടതാ"

കൈയിൽ ഒരു ഗ്ലാസ്സ് കട്ടൻ കാപ്പിയുമായി അവൾ തിരികെ വന്നു.. പുക ചുവയ്ക്കുന്ന ചൂടുള്ള കട്ടൻ കാപ്പി കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു....

ഇത് ജയന്റെ പെട്ടിയാ.... അതിനകത്ത് അവൻ വാങ്ങി വെച്ച എന്തൊക്കയോ സാധനങ്ങൾ ഉണ്ട്... ശമ്പളത്തിന്റെ ബാക്കിയായി കിട്ടാനുണ്ടായിരുന്ന അൽപ്പം പൈസായും ഉണ്ട്... കവർ കൈയ്യിൽ കൊടുത്തു...

അവൾ ആ പെട്ടിയും കവറും വാങ്ങി. തന്റെ പ്രിയപ്പെട്ടവന്റെ അവസാന സമ്മാനം.... അവന്റെ വിയർപ്പ്... എന്റെ മുൻപിൽ കരച്ചിലടക്കാൻ പാടുപെടുന്ന ആ സാധു പെൺകുട്ടിയെ... ആശ്വസിപ്പിക്കാൻ എനിക്കറിയില്ലായിരുന്നു.

കുട്ടികൾ പെട്ടിയിൽ പിടുത്തമിട്ടു... "തുറക്കമ്മേ... അച്ഛൻ എന്തൊക്കയാ കൊടുത്തുവിട്ടിരിക്കുന്നതെന്ന് കാണട്ടെ".....

അവിടെ കൂടുതൽ സമയം നിൽക്കാനാവുമായിരുന്നില്ല.

യാത്ര പറഞ്ഞ് ഇറങ്ങാൻ ഒരുങ്ങി

" ഒന്നും കഴിക്കാൻ തന്നില്ലല്ലോ"... അവൾ പരുങ്ങി...

" ഒന്നും വേണ്ട ഞാൻ കഴിച്ചതാ"...

തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവൾ വിളിച്ചു..

"ചേട്ടാ.. ജയേട്ടനെ എവിടെ അടക്കിയത്?.. ചേട്ടൻ കണ്ടായിരുന്നാ?...

വിയർത്തു പോയി ഞാൻ...

" അത്...ശവസംസ്ക്കാരത്തിന് പോയിരുന്നു... എല്ലാം ഭംഗിയായി നടന്നു"... ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

അവൾ അങ്ങനെയെങ്കിലും സമാധാനിച്ചോട്ടെ...

ഏതോ പൊതു ശ്മശാനത്തിൽ... അറിയാത്ത ആരൊക്കയോ ചേർന്ന്... അനേകം ശവശരീരങ്ങളിൽ ഒന്നായി.... മൺ മറയപ്പെട്ട ജയന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു...

കുട്ടികൾ രണ്ടു പേരും ഓടി വന്നു കൈയ്യിൽപ്പിടിച്ചു...

"മാമാ... ഞങ്ങടെ അച്ഛൻ ഇനി എന്നാ വരുന്നേ?.... ഞങ്ങൾക്ക് കാണാൻ കൊതിയാണെന്ന് പറേണം"...

" അച്ഛൻ... അച്ഛൻ... വരും മക്കളെ... താമസിയാതെ വരും"... മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു ഒരു വിധത്തിൽ അവിടെ നിന്ന് പുറത്ത് കടന്നു.

ശരീരത്തിന് വല്ലാതെ ക്ഷീണം അനുഭവപ്പെട്ടു തുടങ്ങി, ഇനി എത്ര ദിവസം ബാക്കിയുണ്ട്...

വീണ്ടും ഓട്ടോ വിളിച്ചു.... അമ്മയുടെ ചിതയൊരുക്കിയ സ്ഥലം കാണണം... ഭസ്മം ജലത്തിൽ നിമഞ്ജനം ചെയ്യണം....

അമ്മാവന്റെ വീടിന്റെ കുത്തനെയുള്ള പടികൾ കയറി മുറ്റത്തെത്തിയപ്പോൾ നന്നേ കിതച്ചിരുന്നു. തല ചുറ്റുന്നത് പോലെ... ചെന്നപാടെ തിണ്ണയിൽ ഇരുന്നു.

പുറത്തേക്കിറങ്ങി വന്ന അമ്മാവന്റെ ഭാര്യ അതിലും വേഗത്തിൽ അകത്തേക്ക് പോയി... അമ്മാവനുമായി തിരികെ വന്ന് വാതിലിനപ്പുറം നിന്നു...

" നീ എപ്പളാ വന്നത്?... നേരേ ഇങ്ങോട്ടാണോ പോന്നത്?... ചതിച്ചല്ലോ നീയ്യ്"....അമ്മാവൻ

" അമ്മാവാ... ഞാൻ വന്നിട്ട് കുറെ ദിവസമായി.. ക്വാറന്റൈനിലായിരുന്നു... ഇന്ന് കഴിഞ്ഞു... കുഴപ്പം ഒന്നുമില്ല പേടിക്കേണ്ട"... ഞാൻ പറഞ്ഞു.

" നിന്റെ പണി പോയാ .. ഇനി എന്താ പ്ലാൻ..... ഇവിടെയെങ്ങാൻ കൂടാനാണോ"... അമ്മാവന്റെ ചോദ്യത്തിൽ വെറുപ്പും ദേക്ഷ്യവും കലർന്നിരുന്നു.

" അമ്മയുടെ ചിത വെച്ചതെവിടയാ... ഞാൻ ഒന്നു കണ്ടോട്ടേ... ബാക്കി ക്രിയകളും ചെയ്യണം"... താഴ്മയോടെ ഞാൻ പറഞ്ഞു.

" അതൊന്നും ഇപ്പം പറ്റത്തില്ല.. രോഗം പടർന്ന് പിടിക്വാ... അപ്പഴാ ചിത"...

" രഘൂ... ഒന്നും തോന്നരുത്... ഇവിടെ നിൽക്കാൻ പറ്റില്ല .. ആളുകൾ അറിഞ്ഞാൽ പ്രശ്നമാകും... വേഗം പൊയ്ക്കോ... ബാക്കി കാര്യങ്ങൾ ഒക്കെ പിന്നീടാവാം"... അമ്മാവന്റെ ശബ്ദം ഉയർന്നു.....

" എനിക്ക് കോവി ഡ് ഒന്നും ഇല്ല... എന്റെ കൈയ്യിൽ ഹെൽത്തിന്റെ പേപ്പർ ഉണ്ട്".....

" ഞങ്ങൾക്ക് അതൊന്നും കേൾക്കണ്ട ... മരണം വിളിച്ച് അകത്തു കയറ്റാൻ പറ്റില്ല... വേഗം സ്ഥലം വിട്ടോ"... അമ്മാവന്റെ അന്ത്യശാസനം.

തൊണ്ട വരളുന്നുണ്ടായിരുന്നു.

" ഒരു ഗ്ലാസ്സ് ചൂടുവെള്ളം തരാമോ"....

" ചൂട് വെള്ളോമില്ല... പച്ച വെള്ളോ മില്ല.... ഒന്നു പോയിത്തരുവോ"..

തളർന്ന മനസ്സോടെ കുത്തു കല്ലുകൾ ഇറങ്ങി .... ജപ്തി കഴിഞ്ഞ തന്റെ വീട്ടിലേക്കു നടന്നു.. വഴിയിൽ ആരും തന്നെയില്ല .. വീടുകളുടെ വാതിലുകൾ എല്ലാം അടഞ്ഞുകിടക്കുന്നു.. ഒച്ചയും... അനക്കവും.. ആരവങ്ങളുമില്ല.... തുള്ളി ഒഴിഞ്ഞ കളം പോലെ നിരത്തുകൾ.

താൻ ജനിച്ച് വളർന്ന ആ വീടിന്റെ മുറ്റത്ത് മൗനമായി നിന്നു.. അച്ഛനും അമ്മയും സുമേച്ചിയും ഞാനും ജീവിച്ച വീട്.... മുൻ വശത്തെ വാതിൽ താഴിട്ട് .. ബാങ്ക് സീൽ വച്ചിരിക്കുന്നു ... വാതിലിൽ ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു .

മനസ്സിൽ ഓർമ്മകളുടെ പെരുമഴ പെയ്തു.... തിണ്ണയിൽ അൽപ്പനേരം ഇരുന്നു...

" ഞാൻ പോയാൽ നിനക്ക് ആര്  "നാഴി" വെള്ളം തരും".... അമ്മയുടെ അവസാന വാക്കുകൾ..

എനിക്ക് എല്ലാം നഷ്ടപ്പെട്ടു.... എന്റെ അസ്ഥിത്വം പോലും ഇല്ലാതാകാൻ ഇനി എത്ര ദിവസം ബാക്കി.... ജീവിതത്തിൽ ഒന്നുമാവാൻ കഴിയാതെ പോയവൻ.... തോറ്റുപോയി.... എല്ലാവരോടും... എല്ലാറ്റിനോടും  ..

വീട്ടുപടിക്കൽ ആളുകൾ കൂട്ടം കൂടുന്നുണ്ട്, അവർ ചീത്തവിളികളുമായി തന്റെ നേരെ വരികയാണ്...

" ഇവിടെ നിൽക്കാൻ പറ്റില്ല... നീ ഇവിടെ നിന്നു പോണം... ഞങ്ങൾക്കിവിടെ ജീവിക്കണം... രോഗം പരത്താൻ ഓരോ തെണ്ടികള് നേരേ ഇങ്ങോട്ട് പോരും... നിനക്ക് ഒക്കെ അവിടെ കിടന്നാൽ പോരേ"...
ആളുകൾ കൂകി വിളിക്കുന്നു.

" ഞാൻ കോവി ഡ് ബാധിതനല്ല... സർക്കാരിന്റെ ക്വാറന്റൈൻ കഴിഞ്ഞാണ് ഞാൻ വരുന്നത്"...

" അതൊന്നും ഇവിടെ പറയേണ്ട... നീ ഇപ്പോൾ ഇവിടെ നിന്ന് പോണം... സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ആർത്തു....

ബാഗ് എടുത്ത് തോളിലിട്ടു... കവലയിലേക്ക് നടന്നു... ഒരു പേപ്പട്ടിയെ ഓടിക്കുന്നത് പോലെ ചിലർ പിൻ തുടരുന്നുണ്ട്... വിശപ്പും ദാഹവും സഹിക്കാൻ പറ്റുന്നില്ല... സൂര്യൻ ഉച്ചിയിൽ കത്തി നിൽക്കുന്നു.

കവലയിൽ എത്തി... അടുത്തു കണ്ട ചായക്കടയിൽ കയറി ബഞ്ചിൽ ഇരുന്നു... തളർന്ന് വീഴുമെന്ന് തോന്നി .

" ഒരു ചായ തരാമോ" വാക്കുകൾക്ക് വിറയലുണ്ടായിരുന്നു.

ചായയുമായി അടുത്തു വന്നയാൾ അപ്പോഴാണ് തന്നെ ശ്രദ്ധിച്ചത് .

" നീ രഘുവല്ലേ ... സൗദി അറേബ്യയിൽ പോയ"....

" അതേ ഞാൻ രഘുവാണ്....

അയാൾ ചായയുമായി തിരികെ പോയി... അടുത്ത ബഞ്ചിൽ ഇരുന്നവർ ഇറങ്ങിയോടി ...

" വേഗം ഇറങ്ങടാ.... ചതിച്ചല്ലോ ദൈവമേ... ഇനി ഈ കടയിൽ ആരും കയറില്ല "...അയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

ചായക്കടയ്ക്ക് മുൻപിൽ ആളുകൾ കൂടി...

പുറത്തേക്കിറങ്ങി... ഇറങ്ങുന്ന മാത്രയിൽ ചായക്കടക്കാരൻ കൈയിലിരുന്ന ചൂടു വെള്ളം തന്റെ ദേഹത്തേക്ക് നീട്ടി ഒഴിച്ചു കൊണ്ട് പ്രാകുന്നത് കേട്ടു ..

തലയിൽ വീണ ചൂടു വെള്ളം കൈലേസ് കൊണ്ട് തുടച്ചു... കിഴക്കോട്ട് നടന്നു.... പിറകിൽ നിന്ന് ജനക്കൂട്ടം കൂകി വിളിക്കുന്നു....

ഇതിന് തക്ക എന്തു പാതകമാണ് താൻ ചെയ്തത്....

ഈ നാടിനെയാണാ താൻ നെഞ്ചിലേറ്റിയത്.... ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്.... ഇവിടമാണോ സാക്ഷര കേരളം....

എവിടെ ഒന്നു തല ചായ്ക്കും... ഒന്ന് കിടന്ന് മരിക്കാൻ ഒരിടം.... രക്താർബുദം കാർന്നു തിന്നുന്ന തന്റെ ശരീരം എവിടെ ഒന്നു വിശ്രമിക്കും....

റിയാദിൽ നിന്നും പോരുന്നതിന് മുൻപ് ഡോക്ടറെ ഒരു പ്രാവശ്യം വിളിച്ചിരുന്നു.

" ഡോക്ടർ.... ഒന്ന് അവസാനിക്കാൻ ഇനി എത്ര നാൾ വേണ്ടി വരും"...തുറന്നു പറയൂ... പ്ലീസ്.

" രഘുനന്ദൻ..... കൂടിയാൽ ഒരു മാസം!!! അതിനപ്പുറം പോകില്ല"...
അത്രമേൽ നിങ്ങളുടെ സ്ഥിതി മോശമാണ്"

ഡോക്ടർ അതു പറയുമ്പോൾ അയാളുടെ ശബ്ദം പതറിയിരുന്നു.

റോഡിൽ നിന്ന് പാടത്തേക്കിറങ്ങി... തോട്ടിൽ നിന്ന് കൈക്കുമ്പിളിൽ വെള്ളം കോരി ആർത്തിയോടെ കുടിച്ചു... മുഖം കഴുകി... പാട വരമ്പിലൂടെ മെല്ലെ നടന്നു.... ഇതിലെ പോയാൽ അപ്പുറത്തെ ജംഗ്ഷനിലെത്താം... ഇനി ആരെയും കാണാൻ വയ്യാ...

അകലെ നിന്ന് ഒരു സ്ത്രീയും രണ്ടു കുട്ടികളും നടന്നു വരുന്നുണ്ടായിരുന്നു...

ദൈവമെ അറിയുന്നവർ ആരും ആയിരിക്കരുതേ... ഇനിയും ഓടാൻ വയ്യാ....

അവർ അടുത്തടുത്ത് വന്നു... ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... ഉമ...

" രഘുവേട്ടൻ.... അമ്പരപ്പോടെ അവൾ വിളിച്ചു...പിന്നെ ആ മുഖം മ്ലാനമായി....

" എപ്പളാ വന്നത്... എന്തേ ഇതിലേ പോണത്?... അകത്ത് അലതല്ലുന്ന സംഭ്രമം അടക്കിക്കൊണ്ട് അവൾ ചോദിച്ചു...

" കൊറേ ദിവസായി വന്നിട്ട്... ഇന്നാ ഇങ്ങോട്ട് വന്നത്... അമ്മാവന്റെ വീട്ടിൽ ഒന്നു കയറി... ഇന്നുതന്നെ തിരികെ പോണു"... ഇവിടെ ഇനി എനിക്കാരാ".... എത്ര നാളായി കണ്ടിട്ട്.... നിനക്ക് സുഖമാണോ?"...

ങ്ങും... സുഖം... വിതുമ്പി വന്ന കരച്ചിൽ പുറത്തേക്ക് വരാതെ അവൾ അടക്കി...

" രഘുവേട്ടനോ"....

" സുഖമാണ്... രണ്ടു പേരും നിന്റെ മക്കളാ?...

" അതേ"....

കുട്ടികൾക്ക് കൊടുക്കാൻ.... മിഠായി ഒന്നും...

പേഴ്സിൽ ശേഷിച്ചിരുന്ന നോട്ടുകളിൽ ചിലത് എടുത്ത് കുട്ടികളുടെ കൈയ്യിൽ വച്ച് കൊടുത്തു.... " മക്കൾ മിഠായി വാങ്ങിച്ചോ".....

" രഘുവേട്ടൻ ഇപ്പഴും ഒറ്റയ്ക്കാണല്ലേ.".. അവൾ ചോദിച്ചു.

" ഒറ്റയ്ക്കല്ലല്ലോ ..... ചുറ്റും എത്രയോ ആളുകൾ ഉണ്ട്".... അന്തർഗദം പോലെ വാക്കുകൾ പുറത്ത് വന്നു.

" ഇനി എന്നാ തിരികെ പോണത്" ഉമ ചോദിച്ചു...

" തിരികെ... തിരികെ... ഉടനെ മടങ്ങും"....

"പോട്ടെ"... തിടുക്കത്തിൽ ഉമയോട് വിട ചൊല്ലി.....

ഉള്ളിൽ എരിയുന്ന കനൽ മുഖത്ത് കാണുന്നതിന് മുൻപ് അവളെ മറികടന്ന് മുന്നോട്ട് നീങ്ങി.... അൽപ്പം മുന്നോട്ട് പോയി തിരിഞ്ഞു നോക്കി... ഉമ തന്നെ നോക്കി നിൽക്കുകയാണ്....

" ആരാണമ്മേ അത്" ... കുട്ടികൾ ചോദിക്കുന്നതു കേട്ടു...

" അത് ഒരു മാമൻ"... അവൾ മറുപടിയും കൊടുത്തു..

പിന്നെ തിരിഞ്ഞു വേഗത്തിൽ നടന്നു.... ഒരിക്കലും മടങ്ങി വരാതെയുള്ള ഒരു യാത്ര....

ഇന്നലെ മുളച്ചു വന്ന ഒരു വൈറസ് ഇമ പൂട്ടിത്തുറക്കുന്ന വേഗത്തിൽ ലോകം നശിപ്പിച്ചെങ്കിൽ.... തന്നെ നശിപ്പിച്ച വൈറസ് ഏതാണ്....

വിധിയോ... ദൈവമോ... ചെകുത്താനോ...

                           സജി ജോസഫ്