2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ചില മഴക്കാല ഓര്‍മ്മകള്‍ 

മഴക്കാല ഓര്‍മ്മകള്‍ തുടങ്ങുന്നത് ഒരു കടവിലാണ് .....നിറഞ്ഞൊഴുകുന്ന പുഴ ചാഞ്ചാടി തീരമടുക്കുന്ന തോണി ....തോണിക്കാരനെ ഓര്‍മ്മയില്ല .
അമ്മയുടെ കൈപിടിച്ച് തോണിയില്‍ കയറുമ്പോള്‍ മനസ്സില്‍ ആകെ 
ഭയം ...........എങ്കിലും ആശ്വാസമുള്ളത് അമ്മ കൂടെയുണ്ടല്ലോ എന്ന 
ബോധ്യമാണ് ..............നിറഞ്ഞൊഴുകുന്ന പുഴയിലൂടെ ആടിയാടി തോണി മറുകരയിലേക്ക് ............ഒരു അവധിക്കാല യാത്രയാണ്‌ ...വല്ലപ്പോഴുമുണ്ടാകുന്ന ഒരു യാത്ര ..................ഒത്തിരി സന്തോഷമാണ് ആ യാത്രകള്‍.......... . മഴക്കാലത്ത്‌ പുഴയിങ്ങനെ നിറഞ്ഞൊഴുകുന്നത് കാണാന്‍ എന്ത് രസമാണ് .
                                       മഴക്കാലം എനിക്കിഷ്ട്ടമാണ് കൊടും വേനലിന്‍റെ ക്ഷീണമെല്ലാം മാറി പ്രകൃതി മനോഹരിയാകുന്ന മഴക്കാലം എല്ലാ അഴുക്കുകളും കഴുകിക്കളഞ്ഞു പച്ചപുതച്ചുനില്‍ക്കുന്ന ഭൂമി ആരുടെമനസ്സിലാണ് ആനന്തമുണ്ടാക്കാത്തത് .................അതവിടെ നില്‍ക്കട്ടെ നമുക്ക് പുഴയിലേക്ക് മടങ്ങാം  കലങ്ങിമറിഞ്ഞ് ഒഴുകുന്ന പുഴയിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ തല കറങ്ങും ...എന്തെല്ലാമാണ് പുഴയിലൂടെ ഒഴുകിപ്പോകുന്നത് ......വലിയ മരങ്ങള്‍ വാഴകള്‍ ,തേങ്ങ പിന്നെ എന്തെല്ലാമോ ... കുത്തിയൊഴുകുന്ന പുഴയിലിറങ്ങി അഭ്യാസിയെപ്പോലെ മരംപിടിക്കുന്ന ആളുകള്‍  കാണേണ്ട കാഴ്ചതന്നെ .പുഴയോരത്തുള്ള വീടിന്റെ  പറമ്പില്‍ ഇറങ്ങി നിന്നാല്‍ കാണുന്ന ഈ സുന്ദര കാഴ്ചകള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
                                പുഴയോരത്തുനിന്നും ഇനി മലയോരത്തേക്ക് ....മഴക്കാലമായാല്‍ മലമുകളിലെ  വീട്ടില്‍ എന്ത്സുഖമാണ് .........രാവിലെമുതല്‍ തകര്‍ത്തുപെയ്യുന്ന മഴയത്ത് മൂടിപ്പുതച്ചിങ്ങിനെ ഇരിക്കുന്ന സുഖം ......തണുപ്പുകൂടിയ വൈകുന്നേരങ്ങളില്‍ പൊട്ടിയ മണ്‍ചട്ടിയില്‍ വിറകുകഷണങ്ങള്‍ ഇട്ടുകത്തിച്ച്  തീ കാഞ്ഞിരിക്കുന്ന ആ സുഖം ......................
ആ നെരിപ്പോടിന്‍റെ  ചൂട് ..................എല്ലാം ഓര്‍മയില്‍ തിളങ്ങി നില്‍ക്കുന്നു 
ഓടിട്ട വീടിന്‍റെ മുകളിലേക്ക് ആര്‍ത്തലച്ചുപെയ്യുന്ന മഴയുടെ ശബ്ദം .........
ഓടിലൂടെ ഒഴുകിവീഴുന്ന മഴവെള്ളത്തിന്‍റെ  സംഗീതം ..............മഴയൊന്നു കുറഞ്ഞാല്‍ ഓടിന്‍തുമ്പില്‍ നിന്നും നിലത്തേക്ക് ഇറ്റിറ്റുവീഴുന്ന നീര്‍ത്തുള്ളികളുടെ സംഗീതം ....ആ വെള്ളത്തുള്ളികള്‍ നിലത്തുവീഴുമ്പോള്‍ തെറിച്ചുപോകുന്ന മണ്‍തരികള്‍ .....മുറ്റത്തേക്കിറങ്ങിയാല്‍  തോട്ടിലൂടോഴുകുന്ന വെള്ളത്തിന്‍റെ ഇരമ്പല്‍ ........................ദിവസങ്ങളോളം മഴപെയ്യുമ്പോള്‍ അത് മുറ്റത്തുണ്ടാക്കുന്ന  ചെറു കുഴികള്‍ ..........................
അവിടവിടെയായി വെള്ളം കെട്ടിനിന്ന് പായല്‍ പിടിച്ച്  തെന്നുന്ന മുറ്റം........ ..
ഓര്‍മ്മയില്‍ എല്ലാം ഭദ്രം .......ഓര്‍മ്മയില്‍ മാത്രം ......എവിടെയാണീ കാഴ്ചകള്‍ ഇന്ന് കാണാന്‍ പറ്റുക .........സംശയമാണ് ...................................................
ഇനിയുമുണ്ട് ഒത്തിരി  പറയാന്‍...........................അത് മറ്റൊരിക്കലാവട്ടെ ................

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


ഒരു സുന്ദര ഗ്രാമം

                                                    ഇവിടെ ഒരു പാലമായിരുന്നു 
കപ്പകൃഷി ...ഇന്ന് വളരെ വിരളമായ ഒരു കാഴ്ച ..........
ഒരുകാലത്ത് ഇത് കേരളത്തിലെ പ്രധാന കൃഷിയായിരുന്നു 
                                                 നാട്ടുവഴിയോരത്തെ................
                                      ഈ സുന്ദര കാഴ്ചകള്‍ .......ഇനിയെത്രകാലം 

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച


നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് 
നിഷ്കളങ്കമായ ഒരു ഗ്രാമത്തിന്‍റെ നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരായി ആരാണുള്ളത് .....സന്തോഷവും സാഹോദര്യവും പരസ്പ്പര സഹകരണവും ഉണ്ടായിരുന്ന ഒരു ഭുതകാലം നമുക്കുണ്ടായിരുന്നു ...ഇന്നതെല്ലാം നമുക്ക് കൈമോശം വന്നിരിക്കുന്നു .നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അനുഭവിക്കാന്‍ ഇതൊന്നും ഇന്ന് കാണാനില്ല ........ഇരുവശവും മരങ്ങള്‍ നിറഞ്ഞ പുഴകളും നേരം പുലരുമ്പോള്‍ സന്തോഷത്താല്‍ പാടുന്ന കിളികളും ഇന്ന് കഥകളില്‍ മാത്രം ..........ഇനി ഒരു തലമുരകൂടി കഴിയുമ്പോള്‍ ഇനിയും എന്തെല്ലമാവുമോ അന്യംനിന്നുപോവുക ...ആര്‍ക്കറിയാം ...മഴയില്ലാത്ത ഇടവപ്പാതിയും വരണ്ടുണങ്ങിയ പുഴകളും ....പ്രകൃതിയുടെ പരിഭവം ...എന്നിട്ടും നാമെന്തേ ഉണരാത്തത് ....നന്മയുടെയും സാഹോദര്യത്തിന്റെയും  ഒരു പുത്തന്‍ നാളേക്കായി നമുക്ക് കൈകോര്‍ക്കാം...നമ്മള്‍ അനുഭവിച്ച നന്മകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുകൂടി നല്‍കാനായാല്‍ അതില്‍പ്പരം എന്ത് സംതൃപ്തിയാണ് നമുക്ക് ലഭിക്കുക .............സ്വാഗതം ഒരു പുതുലോകതിലേക്ക് ..