നീ നിഷ്കളങ്കനായിരുന്നു
നിനക്ക് തിരിച്ചറിവില്ലാതിരുന്നപ്പോൾ ,
തിരിച്ചറിവിൻറെ കാലത്ത് നിനക്ക്
നിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു ,
പങ്കിടാനുള്ള മനസ് നിനക്ക് നഷ്ടമായിരിക്കുന്നു
സഹജീവികളോടുള്ള സഹാനുഭൂതി നിന്നിൽ നിന്നും ,
അപ്രത്യക്ഷമായിരിക്കുന്നു ,
തിരിച്ചറിവിന്റെ കാലത്ത്
നീ സ്വാർത്ഥനായിരിക്കുന്നു .....
നിന്റെ കാഴ്ച മറഞ്ഞിരിയ്ക്കുന്നു ,
നിന്റെ കേഴ്‌വി കുറഞ്ഞിരിക്കുന്നു ,
നിന്റെ വാക്കുകൾ ചുരുങ്ങി പോയതും ,
വാക്കുകൾക്ക് മൂർച്ച നഷ്ടമായതും ,
തിരിച്ചറിയാനാവാതെ നീ നീയല്ലാതായിരിക്കുന്നു ...
കൊള്ളാം.... ആശംസകൾ
മറുപടിഇല്ലാതാക്കൂതിരിച്ചറിവിന്റെ കാലത്തു സ്വാര്ഥതതയുടെ ചിതമ്പൽ കൊണ്ട് മനസ് മൂടാതെ സ്നേഹത്തിന്റെ വാതിൽ മലർക്കെ തുറക്കാൻ സിബിക്കാവട്ടെ ..
മറുപടിഇല്ലാതാക്കൂആശംസകൾ
നന്മയുടെ വാക്കുകൾ അന്യമായ ഇക്കാലത്തു നല്ല വാക്കുകൾക്ക് നന്ദി .....
മറുപടിഇല്ലാതാക്കൂ