നന്മയിലേക്ക് ഒരു തിരിച്ചുപോക്ക്
നിഷ്കളങ്കമായ ഒരു ഗ്രാമത്തിന്‍റെ നന്മയിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരായി ആരാണുള്ളത് .....സന്തോഷവും സാഹോദര്യവും പരസ്പ്പര സഹകരണവും ഉണ്ടായിരുന്ന ഒരു ഭുതകാലം നമുക്കുണ്ടായിരുന്നു ...ഇന്നതെല്ലാം നമുക്ക് കൈമോശം വന്നിരിക്കുന്നു .നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കാന്‍ ഇതൊന്നും ഇന്ന് കാണാനില്ല ........ഇരുവശവും മരങ്ങള്‍ നിറഞ്ഞ പുഴകളും നേരം പുലരുമ്പോള്‍ സന്തോഷത്താല്‍ പാടുന്ന കിളികളും ഇന്ന് കഥകളില്‍ മാത്രം ..........ഇനി ഒരു തലമുരകൂടി കഴിയുമ്പോള്‍ ഇനിയും എന്തെല്ലമാവുമോ അന്യംനിന്നുപോവുക ...ആര്‍ക്കറിയാം ...മഴയില്ലാത്ത ഇടവപ്പാതിയും വരണ്ടുണങ്ങിയ പുഴകളും ....പ്രകൃതിയുടെ പരിഭവം ...എന്നിട്ടും നാമെന്തേ ഉണരാത്തത് ....നന്മയുടെയും സാഹോദര്യത്തിന്റെയും ഒരു പുത്തന്‍ നാളേക്കായി നമുക്ക് കൈകോര്‍ക്കാം...നമ്മള്‍ അനുഭവിച്ച നന്മകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കുകൂടി നല്‍കാനായാല്‍ അതില്‍പ്പരം എന്ത് സംതൃപ്തിയാണ് നമുക്ക് ലഭിക്കുക .............സ്വാഗതം ഒരു പുതുലോകതിലേക്ക് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ